Posted On
date_range Updated On
date_range നിലമ്പൂർ-ബംഗളൂരു സ്വിഫ്റ്റ് ബസിന് രാത്രി ബന്ദിപ്പൂർ കടക്കാൻ അനുമതി
നിലമ്പൂർ: നിലമ്പൂർ ഡിപ്പോയിൽനിന്ന് ബംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസിന് രാത്രി കർണാടകയുടെ ബന്ദിപ്പൂർ സംരക്ഷിത വനമേഖല കടക്കാൻ അനുമതി ലഭിച്ചു. പി.വി. അൻവർ എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ 11ന് നിലമ്പൂർ ഡിപ്പോയിൽനിന്നാണ് ബസ് ബംഗളൂരുവിലേക്ക് പുറപ്പെടുന്നത്. ബംഗളൂരുവിൽനിന്ന് രാത്രി 11.45ന് തിരിച്ചുപോരുന്ന ബസ് രാത്രി ബന്ദിപ്പൂർ വനമേഖലയിൽ തടഞ്ഞിടുന്നത് കാരണം രാവിലെ ഒമ്പതിനാണ് നിലമ്പൂർ ഡിപ്പോയിലെത്തുന്നത്.
രാത്രി ബന്ദിപ്പൂർ കടക്കാൻ അനുമതി ലഭിച്ചതോടെ പുലർച്ച 5.30നുതന്നെ നിലമ്പൂരിൽ എത്താനാവും. ഇത് യാത്രക്കാർക്ക് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.