നികിത ഹരി ചരിത്രം കുറിക്കുകയാണ്

വടകര: നികിത ഹരി എന്ന വടകരക്കാരി ഉയരങ്ങൾ കീഴടക്കുകയാണ്. 35 വയസ്സിനുതാഴെയുള്ള ലോകത്തെ ഏറ്റവും മികച്ച 50 വനിത എൻജിനീയർമാരുടെ പട്ടികയിൽ നികിത ഹരി ഇടം നേടിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം. ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫും വിമൺസ്​ എൻജിനീയറിങ് സൊസൈറ്റിയും ചേർന്നാണ്​ ഇൗ പട്ടിക തയാറാക്കിയത്. 2013ൽ കേംബ്രിജ് സർവകലാശാലയിൽ പ്രവേശനം ലഭിച്ച ഈ മിടുക്കി രണ്ടുവർഷം പിന്നിടുമ്പോഴേക്കും യുറോപ്പിൽ പ്രസിദ്ധീകരിക്കുന്ന ഫോർബ്സ്​ മാസികയുടെ അണ്ടർ 30 ലിസ്​റ്റിൽ നോമിനിയായി ഇടം നേടിയിരുന്നു. 

ഇന്ത്യയിൽനിന്ന്​ ഫോർബ്സ്​ മാസികയുടെ ലിസ്​റ്റിൽ സ്​ഥാനം പിടിക്കുന്ന ആദ്യത്തെ വനിത എൻജിനീയറായിരുന്നു നികിത. ഗവേഷണത്തിനൊപ്പം സമൂഹത്തിന് ഗുണകരമായ സംരംഭങ്ങൾക്കും നേതൃത്വം നൽകുന്ന നികിതക്ക്​ നെഹ്റു ട്രസ്​റ്റ് കേംബ്രിജ് യൂനിവേഴ്സിറ്റി സ്​കോളർഷിപ്​, എഫ്.എഫ്.ഡബ്ല്യു.ജി റിസർച്ച് ഫൗണ്ടേഷൻ ഗ്രാൻറ്, ചർച്ചിൽ കോളജ് ഗ്രാൻറ്, സ്​നോഡൽ ട്രസ്​റ്റ്, ഗൂഗിൾ സ്​കോളർഷിപ്​ എന്നിവയും ലഭിച്ചിട്ടുണ്ട്. മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അഗീകാരങ്ങളിൽ ഒന്നായാണ് നികിത ഇതിനെ വിലയിരുത്തുന്നത്. വടകര സ്വദേശി വി.പി. ഹരിദാസി​​​െൻറയും ഗീതയുടെയും മകളാണ്. അനുജൻ അർജുൻ എൻജിനീയറിങ്​ വിദ്യാർഥിയാണ്​. 

Tags:    
News Summary - nikitha hari written the history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.