Posted On
date_range Updated On
date_range നെയ്യാറ്റിൻകര സംഭവം: പൊലീസ് വീഴ്ച അന്വേഷിക്കണം –മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിെൻറ മരണത്തിൽ പൊലീസ് വീഴ്ച അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രഥമദൃഷ്ട്യാ സംഭവത്തിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് കമീഷൻ നിരീക്ഷിച്ചു. സനലിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയ കാരണങ്ങളും റിപ്പോർട്ടിലുണ്ടാവണം. റിപ്പോർട്ട് നൽകാൻ മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. ഡിസംബർ നാലിന് കേസ് കമീഷൻ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.