മലപ്പുറം: സംസ്ഥാനത്ത് കൂടുതൽ വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നത് രാത്രി ആറിനും ഒമ്പതിനും ഇടയിലെന്ന് പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപകടങ്ങളുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 48,841 വാഹനാപകടക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ അപകടങ്ങളിൽ 3875 പേർക്ക് ജീവൻ നഷ്ടമായി.
വാഹനങ്ങൾ കുറവായതിനാൽ രാത്രി 12നും പുലർച്ച മൂന്നിനും ഇടയിലാണ് അപകടങ്ങൾ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഈ സമയത്ത് 1170 അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ 220 പേർ മരിച്ചു. റോഡുകളിലെ വെളിച്ചക്കുറവും വലിയ തിരക്കും മദ്യപിച്ചുള്ള യാത്രകളുമെല്ലാം ഈ സമയങ്ങളിൽ കൂടുതലായി അപകടങ്ങൾ വിളിച്ചുവരുത്തുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
2024ൽ വിവിധ അപകടങ്ങളിലായി പരിക്കേറ്റത് 54,813 പേർക്കാണ്. ഇതിൽ 38,521 പേർ ഗ്രാമപ്രദേശങ്ങളിലും 16,292 പേർ നഗര പ്രദേശങ്ങളിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.