ആലപ്പുഴ: പത്തുമാസം പ്രായമുള്ള മകന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവ്. മാവേലിക്കര കറ്റാനം ഭരണിക്കാവ് ഇളപ്രാവിൽ ദീപയെയാണ് (32) ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി ടി.കെ. രമേഷ്കുമാർ ശിക്ഷിച്ചത്. 2011 ജനുവരി 19ന് കേൾവി ശക്തിയില്ലാത്ത മകൻ ഹരിനന്ദനെ വിഷം കൊടുത്ത് കൊന്നുവെന്നായിരുന്നു കേസ്.
ഭർത്താവിനോട് വഴക്കിട്ട് കറ്റാനത്തെ സ്വന്തം വീട്ടിൽ പോയ ദീപ കുഞ്ഞിന് വിഷം നൽകിയശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിെച്ചന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അവശനിലയിൽ ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. കുളനട സ്വദേശിയും സൈനികനുമായ ഭർത്താവ് പ്രകാശിെൻറ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.