നവജാത ശിശു മരിച്ച നിലയിൽ; മാതാവിനെ ചോദ്യം ചെയ്യും
ബദിയടുക്ക: നവജാത ശിശുവിെൻറ മരണത്തില്‍ ബദിയടുക്ക പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്നാണ് ഷാഹിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവിച്ചതിനെ തുടർന്നുള്ള രക്തസ്രാവമാണിതെന്ന് ഡോക്ടര്‍ അറിയിച്ചെന്നും വീട്ടിലെത്തി മുറി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ഭര്‍ത്താവ് ഷാഫി പൊലീസില്‍ പരാതി നൽകി.
കേബിള്‍ കുടുങ്ങി മരിച്ച നിലയിലായിരുന്നു കുഞ്ഞ്. ഗര്‍ഭിണിയായ വിവരം തന്നെ അറിയിച്ചില്ലെന്നും പ്രസവിച്ച വിവരവും ഷാഹിന മറച്ചുവെച്ചെന്നും പരാതിയില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുഞ്ഞിെൻറ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഷാഫിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഷാഹിനയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.