കോളജുകളിലെ ഇ​േൻറർണൽ അസസ്​മെൻറിന്​ ​  പുതിയ സംവിധാനം 

തിരുവനന്തപുരം: കോളജുകളിൽ ഇേൻറർണൽ മാർക്ക് നൽകുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് വിദഗ്ധ സമിതി ശിപാർശ.  വൈസ് ചാൻസിലർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കാറിന്  ശിപാർശ നൽകിയത്. എം.ജി യൂണിവേഴ്സിറ്റി വി.സി ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായ സമിതിയുടെതാണ് ശിപാർശ. ഇേൻറർണൽ അസസ്മ​െൻറ് പരിശോധിക്കുന്നതിനായി കോളജ്്, സർവകലാശാല തലത്തിൽ ഒാംബുഡ്സ്മാനെ നിയമിക്കാനും സമിതി ശിപാർശ ചെയ്തു. അക്കാദമിക് ഒാഡിറ്റിങ് നടത്താനും നിർദ്ദേശമുണ്ട്.

ഇേൻറർണൽ അസസ്മ​െൻറ് സംബന്ധിച്ച് മന:പൂർവമോ അല്ലാതെയോ ഉള്ള വീഴ്ചകളും പരാതികളും ഒഴിവാക്കുന്നതിനായി അക്കാദമിക് ഒാഡിറ്റിങ്, സുതാര്യത, പരാതിപരിഹാര സംവിധാനം, സമ്മർ കോഴ്സ് എന്നീ നാലിന നടപടികളാണ് ശിപാർശ ചെയ്തിരിക്കുന്നത്. അക്കാദമിക് ഒാഡിറ്റിങ്ങിൽ കോളജുകളിലെ ഇേൻറർണൽ ഒാഡിറ്റിങ് സെല്ലും സർവകലാശാലയിലെ എക്സ്റ്റേണൽ ഒാഡിറ്റിങ് സെല്ലും വിഭാവനം ചെയ്യുന്നു. കോളജുകളിലെ വിവിധ ഡിപ്പാർട്ടുമ​െൻറുകളിലെ പ്രൊഫസർമാരുൾക്കൊള്ളുന്ന ഇേൻറർണൽ ഒാഡിറ്റിങ് സമിതി സർവകലാശാലയിലെ എക്സ്റ്റേണൽ ഒാഡിറ്റിങ് സമിതിക്ക് ആവശ്യമായ രേഖകൾ നൽകണം. 

ഇേൻറർണൽ അസ്സ്മ​െൻറുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും വെബ് അധിഷ്ഠിതമാക്കാനും സമിതി ശിപാർശ നൽകിയിട്ടുണ്ട്. ഇതിലൂടെ ഇേൻറർണൽ അസസ്മ​െൻറുമായി ബന്ധപ്പെട്ട മാർക്കുകൾ, ഹാജർ എന്നിവ വിദ്യാർഥികൾക്ക് ലഭ്യമാവും. പരാതികൾ പരിഹരിക്കുന്നതിനായി ദ്വിതല ഒാംബുഡ്്സ്മാൻ സംവിധാനവും സമിതി വിഭാവനം ചെയ്യുന്നുണ്ട്. സർവകലാശാല തലത്തിലും കോളജ് തലത്തിലുമാവും ഒാംബുഡ്സ്മാൻ നിലവിലുണ്ടാവുക.  വിദ്യാർഥികൾക്ക് ഇേൻറണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഹാജർ നേടുന്നതിനുമാണ് സമ്മർ കോഴ്സ്.

സ്വാശ്രയ കോളജുകളിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ് സർക്കാർ വൈസ് ചാൻസിലർമാരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടിലാണ് ശിപാർശകൾ. നേരത്തെ നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവി​െൻറ മരണത്തെ തുടർന്നുണ്ടായ ചർച്ചകളിൽ സ്വാശ്രയ കോളജുകളിൽ ഇേൻറർണൽ മാർക്ക് നൽകുന്നതിലുൾപ്പടെ വിവേചനങ്ങൾ നില നിന്നിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ പുതിയ സമിതിയെ നിയോഗിച്ചത്.

Tags:    
News Summary - new system for internal assesment colleges in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.