Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.വി എൻ അനിൽ കുമാറാണ് ഈ കേസിലേക്കായി വിചാരണക്കോടതിയിൽ ഹാജരായത്.
നേരത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ സുരേശൻ രാജിവെച്ചതിനെത്തുടർന്നാണ് വിചാരണക്കോടതിയുടെ നിർദേശം അനുസരിച്ച് പുതിയ പ്രോസിക്യൂട്ടർ ചുമതല ഏറ്റെടുത്തത്. കേസ് ഈ മാസം 11ന് പരിഗണിക്കും.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരും പ്രോസിക്യൂഷനും നടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. തുടർന്നാണ് അഡ്വ. സുരേശൻ കേസിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.