Posted On
date_range Updated On
date_range ചെന്നൈ സൂപ്പർ ഫാസ്റ്റിൽ പുതിയ ജനറൽ കോച്ച്
കൊല്ലം: ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ (12695/12696) അധികമായി അനുവദിച്ച ജനറൽ കോച്ച് നിലവിൽവന്നു. ജനുവരി 23 മുതൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കുംഭമേള അടക്കം സാങ്കേതിക കാരണങ്ങളാൽ നടപടി വൈകി.
ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് രണ്ട് ജനറൽ കോച്ച് മാത്രമായിരുന്നു ഇതുവരെ. വെള്ളിയാഴ്ച മുതൽ അത് മൂന്ന് കോച്ചായി. ചെന്നൈയിൽനിന്ന് വരുമ്പോൾ ഏറ്റവും പിന്നിലും തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുമ്പോൾ മുന്നിലുമാണ് അധികമായി അനുവദിച്ച കോച്ച് ഉണ്ടാവുക. ചിലപ്പോൾ മാറ്റം വരാം.
‘ചെന്നൈ മെയിൽ ഫ്രണ്ട്സ്’ വാട്സ്ആപ് കൂട്ടായ്മ നിവേദനം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായാണ് ഒരു ജനറൽ കോച്ചുകൂടി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.