തിരുവനന്തപുരം: റവന്യൂ സെക്രട്ടറി ഡോ. വി. വേണുവിനെ മാറ്റി ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ്കുമാർ സിങ്ങിനെ റീബിൽഡ് കേരള ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറായി നിയമിച്ചു. വേണുവിനെ റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ അംഗമായി ഉൾപ്പെടുത്തി. റവന്യൂവും ഡിസാസ്റ്റർ മാനേജ്മെൻറും വകുപ്പിെൻറ പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. വേണു തുടരുമെന്നും ഉത്തരവിൽ പറയുന്നു.
2018 ലെ പ്രളയത്തിന് ശേഷമാണ് പുനർനിർമാണം ലക്ഷ്യമിട്ട് റീബിൽഡ് കേരള ആരംഭിച്ചത്. അന്നുമുതൽ ഡോ. വേണുവാണ് സി.ഇ.ഒ പദവി വഹിച്ചത്. ഇടക്ക് സർവേ ഡയറക്ടർ സ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ മാറ്റിയതിനെതിരെ റവന്യൂ സെക്രട്ടറിയായിരുന്ന അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിൽ മന്ത്രിസഭ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
റീബിൽഡ് കേരള പദ്ധതികൾക്കായി 1700 കോടിയോളം വായ്പ എടുത്തിരുെന്നങ്കിലും ധനവകുപ്പിൽനിന്ന് കൈമാറിയിരുന്നില്ല. ബജറ്റിൽ പ്രഖ്യാപിച്ച തുകയും ലഭിച്ചില്ല. ഇക്കാര്യത്തിൽ ഡോ. വേണു അതൃപ്തനായിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മേയ് അവസാനം വിരമിക്കും. അദ്ദേഹത്തെ റീബിൽഡ് കേരള തലപ്പത്തേക്ക് നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.