Posted On
date_range Updated On
date_range എറണാകുളം നെട്ടൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം
നെട്ടൂർ: എറണാകുളം നെട്ടൂരിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കന്യാകുമാരി സ്വദേശികളായ ലോറി ഡ്രൈവർ ജോൺ, ക്ലീനർ വർഗീസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലരയോടെ റോഡിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ തടി കയറ്റി വന്ന ലോറി ഇടിച്ചാണ് അപകടം.
തിരുവനന്തപുരം വെള്ളറടയിൽ നിന്ന് പെരുമ്പാവൂരിലേക്ക് വന്ന ലോറിയാണ് നിർട്ടിയിരുന്ന ലോറിയിൽ ഇടിച്ചത്. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിന് ശേഷം വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കടവന്ത്ര അഗ്നിശമനസേന യൂനിറ്റും പൊലീസും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
റോഡരുകിൽ ലോറി അനധികൃതമായി പാർക്ക് ചെയ്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.