നെജിമോൻ വധം: പ്രതിക്ക് ഏഴുവർഷം കഠിനതടവ്

കോട്ടയം: അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് കോടതി ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.  എരുമേലി ഇരുമ്പൂന്നിക്കര ആശാൻകോളനി പുത്തൻപീടികയിൽ ഹസൻകുട്ടിയുടെ മകൻ  നെജിമോനെ (42) കൊലപ്പെടുത്തിയ കേസിലാണ്  അയൽവാസി പുതുപ്പുരക്കൽ മധുസൂദന​ന് (41) കോട്ടയം അഡീഷനൽ ഡിസ്​ട്രിക്​റ്റ്​ ആൻഡ്​ സെഷൻസ്​ കോടതി ശിക്ഷ വിധിച്ചത്. പിഴസംഖ്യ കോടതിയിൽ കെട്ടിവെക്കുന്നപക്ഷം നെജിമോ​​െൻറ ഭാര്യ ബീനക്ക്​ നഷ്​ടപരിഹാരമായി നൽകണമെന്നും ജഡ്​ജി വി.എസ്​. ബിന്ദുകുമാരി ഉത്തരവിട്ടു. 

പിഴയടക്കാതെവന്നാൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. 2015 ജൂലൈ 22ന്​ നടന്ന  കേസിലാണ്​ വിധി. മധുസൂദന​​​െൻറ പുരയിടത്തി​​െൻറ അതിരിലെ ആഞ്ഞിലിമരം ത​​െൻറ വീടിന്​ ഭീഷണിയാകുന്നത്​ ചൂണ്ടിക്കാട്ടി നെജിമോൻ പലപ്രാവശ്യം വെട്ടിമാറ്റണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.  പിന്നീട്  സമുദായനേതൃത്വം ഇടപെട്ട് മരം ചുവടെ വെട്ടിമാറ്റി. ഇക്കാര്യത്തിൽ സമുദായ സംഘടനയുടെ ഇടപെടൽ തനിക്ക്​ അപമാനമുണ്ടാക്കിയതായി ആരോപിച്ച്​ മധുസൂദനൻ നെജിമോനുമായി കടുത്ത വിരോധത്തിലായിരുന്നതായും പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. 

നെജിമോ​​െൻറ വീട്ടുമുറ്റത്ത്​ അതിക്രമിച്ചുകടന്ന മധുസൂദന​​െൻറ മർദനത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ​േപ്രാസിക്യൂഷനുവേണ്ടി ജില്ല പബ്ലിക്​ ​േപ്രാസിക്യൂട്ടർ അഡ്വ. സജയൻ ജേക്കബ് ഹാജരായി. 
 

Tags:    
News Summary - nejimon murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.