Posted On
date_range Updated On
date_range ദമ്പതികെള ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ച അയൽവാസിയും സുഹൃത്തും അറസ്റ്റിൽ
കൊടുങ്ങല്ലൂർ: തൃശൂർ ജില്ലയിലെ മതിലകം മതിൽമൂലയിൽ വയോധിക ദമ്പതികളെ ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ സമീപവാസിയും, സുഹൃത്തും അറസ്റ്റിൽ. മതിൽ മൂല പുന്നച്ചാലിൽ ജിഷ്ണു (21), എസ്.എൻ.പുരം പൊരി ബസാർ തെക്കൂട്ടത്തിൽ വിഷ്ണു (21) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മതിൽ മൂലയിൽ ദേശീയ പാതയുടെ സമീപം താമസിക്കുന്ന സ്രാമ്പിക്കൽ ഹമീദ് (82), ഭാര്യ സുബൈദ (72) എന്നിവരാണ് ഞായറാഴ്ച പുലർച്ചെ അക്രമത്തിനിരയായത്. ചെറുത്ത് നിൽപ്പിനിടെ സുബൈദ ഒച്ചവെച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം പരിസരത്ത് ബൈക്കിൽ കറങ്ങി നടന്ന അക്രമികളെ പ്രദേശത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം ഒഴിഞ്ഞ് മാറിയ പ്രതികൾ തെളിവ് നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.