കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളംകളി  മാറ്റി വെച്ചു

തിരുവനന്തപുരം: ശനിയാഴ്ച നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി  മാറ്റി വെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് വള്ളംകളി മാറ്റിയത്. വള്ളംകളി ഈ മാസം 18 നും 21 നുമിടക്ക് നടത്തുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. 

66 -ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്​ഘാടനം ചെയ്യുന്നതിനായി കേന്ദ്രമ​ന്ത്രി നിതിൻ ഗഡ്​കരി എത്തുമെന്നാണ്​ അറിയിച്ചിരുന്നത്​. ക്രിക്കറ്റ്​ ഇതിഹാസം സചിൻ തെണ്ടുൽക്കറാണ്​വിശിഷ്ടാതിഥിയായി എത്തുക. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇൗ വർഷം മത്സരിക്കുക. 

പമ്പ അണക്കെട്ട്​ തുറക്കുന്ന പശ്ചാത്തലത്തിൽ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.  നദികളില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് അടിയന്തര ഡി.ഡി.എം.എ. ചേർന്നിരുന്നു. എല്ലാ വകുപ്പുകളും സജ്ജമായിരിക്കാന്‍ ജില്ല കളക്ടർ നിര്‍ദേശം  നല്‍കി. ജില്ലയിലെ എല്ലാ വകുപ്പുകള്‍ക്കും ജാഗ്രത നിര്‍ദേശം കൈമാറിയിട്ടുണ്ട്. 

 


 

Tags:    
News Summary - Nehru Trophy Boat race postponed - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.