തിരുവനന്തപുരം: യൂനിയനുകളുമായി സി.എം.ഡി ബിജുപ്രഭാകർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എഫ്, കെ.എസ്.ടി എംപ്ലോയീസ് സംഘ് സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ സൂചന പണിമുടക്ക് തുടങ്ങി. പണിമുടക്കിൽ ഭൂരിഭാഗം സർവീസുകളും മുടങ്ങി.
ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ചൊവ്വാഴ്ച അർധരാത്രി 12ന് തുടങ്ങിയ പണിമുടക്ക് ബുധനാഴ്ച അർധരാത്രി സമാപിക്കും.
കോർപറേഷനിലെ പ്രബല യൂനിയനായ സി.െഎ.ടി.യു പണിമുടക്കിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിൽ ബസ് സർവിസ് മുടങ്ങില്ല. അതേസമയം സർവിസുകളുടെ എണ്ണം കുറഞ്ഞേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.