സൂചി കുടുങ്ങിയ സംഭവം റിപ്പോർട്ട്​ തള്ളി ആരോഗ്യ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കു​ത്തി​വെ​പ്പി​നി​ടെ സൂ​ചി ശ​രീ​ര​ത്തി​ൽ കു​ടു​ങ്ങി​യെ​ന്ന രാ​തി സം​ബ​ന്ധി​ച്ച്​ ല​ഭി​ച്ച റി​പ്പോ​ർ​ട്ട്​ ​വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഡോ​ക്ട​റെ വെ​ള്ള​പൂ​ശു​ന്ന റി​പ്പോ​ർ​ട്ട്​ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ല. ഡോ​ക്ട​ർ​ക്ക്​ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ​നി​ന്ന് വ്യ​ക്​​ത​മാ​ണ്. എ​ന്നാ​ൽ, സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ്​ റി​പ്പോ​ർ​ട്ട്.

സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ന​ൽ​കാ​ൻ താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. കു​ത്തി​വെ​ച്ച ന​ഴ്​​സ്​ ആ​രാ​ണെ​ന്നും അ​വ​ർ​ക്ക്​ എ​ന്താ​ണ്​ പ​റ​യാ​നു​ള്ള​തെ​ന്നും അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷം ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ്ര​സ്​​ക്ല​ബി​ൽ മീ​റ്റ്​ ദ ​പ്ര​സ്​ പ​രി​പാ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ കെ.​കെ. ഹ​ർ​ഷി​ന​യു​ടെ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്ത്​ തീ​രു​മാ​ന​മെ​ടു​ക്കുമെന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Needle Stuck Incident: Health Minister Rejects Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.