കൊടുവള്ളി: ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു. പട്ടിണിക്കര പൊട്ടംപിലാക്കില് മുഹമ്മദിെൻറ ഭാര്യ പി.പി. റംല (42)ക്ക് അടിയന്തരമായി വൃക്ക മാറ്റിവെക്കണെമന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയക്കായി 30 ലക്ഷത്തോളം രൂപ കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് നിര്‍ധന കുടുംബം.
കുടുംബത്തെ സഹായിക്കാനായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പി.പി. റംല ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എം.കെ. രാഘവന് എം.പി, കാരാട്ട് റസാഖ് എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ സി. മോയിന്‍ കുട്ടി, വി.എം. ഉമ്മര്‍ എന്നിവരും എം.എ. റസാഖും രക്ഷാധികാരികളാണ്. പി. സീതി ഹാജി ചെയര്‍മാനും പി. അബൂബക്കര്‍ കൺവീനറും കെ.പി. ഷാഫി ഹാജി ട്രഷററുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്.
കേരള ഗ്രാമീണ ബാങ്ക് മാനിപുരം ശാഖയില്‍ 40137101023239 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. IFSCODE: KLGB0040137. ഫോണ്‍: 8547412867, 7034069872, 9645725550.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.