ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മറ്റൊരു യുവാവും ക്രുരമായ കസ്റ്റഡി മര്‍ദനം നേരിട്ടതായി വെളിപ്പെടുത്തല്‍. കുടുംബവഴക്കിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത തന്നെ ക്രൂരമായി മർദിച്ചതായി മുണ്ടിയെരുമ സ്വദേശി ഹക്കീം (31) പറഞ്ഞു. മർദ്ദനത്തിെൻറ കാഠിന്യത്തിൽ പിടിച്ചു നിന്ന ജയിലിെൻറ ഗ്രിൽ വളഞ്ഞു പോയി. വളഞ്ഞ ഗ്രില്‍ നിവര്‍ത്തി തന്നില്ലെങ്കില്‍ മകനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി വേറെ കേസെടുക്കുമെന്ന് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച നന്നാക്കിക്കൊടുത്തതായി ഹക്കീമിെൻറ മാതാവ് സുൽഫത്ത് പറഞ്ഞു. ഉമ്മയുടെ മുന്നിലിട്ടും പൊലീസ് മര്‍ദിച്ചു.
കഴിഞ്ഞ 14ന് തന്നെ കസ്റ്റഡിയിലെടുത്ത ദിവസം സ്റ്റേഷനിലെ തൊട്ടടുത്ത മുറിയില്‍നിന്ന് വലിയ നിലവിളി കേട്ടതായി ഹക്കീം പറഞ്ഞു. പിന്നീടാണ് അപ്പുറത്തെ സെല്ലിലുണ്ടായിരുന്നത് രാജ്കുമാറാണെന്ന് അറിഞ്ഞത്.
രാജ്കുമാറിനെ മര്‍ദിച്ച പൊലീസുകാര്‍ തന്നെയാണ് തന്നെയും മര്‍ദിച്ചത്. 16 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റെന്നും മൂത്രതടസ്സമുള്ളതായും ഹക്കീം പറയുന്നു. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിയെകാണാനുള്ള ഒരുക്കത്തിലാണ് ഹക്കീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.