Posted On
date_range Updated On
date_range നെടുങ്കണ്ടം കസ്റ്റഡി മരണം: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എസ്.ഐ സാബു
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്.ഐ സാബു രംഗത്ത ്. ഇടുക്കി മുൻ എസ്.പിക്കും ഡി വൈ.എസ്.പിക്കുമെതിരെയാണ് സാബുവിൻെറ വെളിപ്പെടുത്തൽ.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പിയുടെ നിര്ദ്ദേശപ്രകാരമാെണന്നും കട്ടപ്പന ഡി.വൈ.എസ്.പിക്കും കസ്റ്റഡിയിലെടുത്ത കാര്യം അറിയാമായിരുന്നെന്നും സാബു പറയുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോൾ താൻ സ്റ്റേഷനിൽ ഇല്ലായിരുന്നെന്നും സാബു കൂട്ടിച്ചേർത്തു.
തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയിലാണ് എസ്.ഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുൻ എസ്.പിക്കെതിരെ നേരത്തേയും ആരോപണങ്ങളുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.