തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ നടപടിക്ക് സാധ്യത. എസ്.പിയെ തൽ സ്ഥാനത്തു നിന്ന് നീക്കുമെന്നും പുതിയ ചുമതല നൽകില്ലെന്നുമാണ് റിപ്പോർട്ട്. അന്വേഷണ സംഘ തലവനായ ക്രൈംബ്രാഞ് ച് എസ്.പി സാബു മാത്യു അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പൊലീസ് മേധാവികള്‍ക്ക് സമർപ്പിച്ച ശേഷമാകും തുടർനടപടിയെന്നാണ് വിവരം.
ക്രൈംബ്രാഞ്ച് സംഘം അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്കും സമർപ്പിക്കും. ഈ റിപ്പോര്‍ട്ടില്‍ എസ്.പിയെ പങ്കിനെ കുറിച്ച് പരാമർശമുണ്ടെങ്കിൽ കർശന നടപടിയെടുക്കാനാണ് സാധ്യത. റിപ്പോർട്ടിൽ എസ്.പിക്കെതിരെയും ഡി.വൈ.എസ്.പിക്കെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് സൂചന.
രാജ്കുമാറിനെ കസ്റ്റഡിയിൽ വെച്ച് ക്രൂരമർദനത്തിനിരയാക്കിയെന്നും എസ്.പിയുടെ അറിവോടെയാണ് മൂന്നാംമുറ നടന്നതെന്നും വിശദമാക്കിയ റിമാൻഡ് റിേപ്പാർട്ട് പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.