നെടുമ്പാശ്ശേരി: ഹെൽപ് ഡെസ്ക് നമ്പറുകളിൽ ബന്ധപ്പെടാം

നെടുമ്പാശ്ശേരി: സർവിസ് മുടങ്ങിയ വിമാനങ്ങളിലെ യാത്രക്കാർക്ക് സഹായത്തിനും സംശയനിവാരണത്തിനുമായി വിമാനത്താവള ത്തിൽ തുറന്ന എമർജൻസി ഹെൽപ് ഡെസ്ക് നമ്പറുകളിൽ ബന്ധപ്പെടാം: 0484 3053500, 9072604009.
മുടങ്ങിയ സർവിസുകളിൽ ബുക്കുചെയ്തിരുന്ന യാത്രക്കാർക്ക് സൗജന്യമായി ബുക്കിങ് മാറ്റുന്നതിനോ ടിക്കറ്റ് തുക മടക്കിനൽകാനോ പുനഃക്രമീകരിച്ച സർവിസുകളിൽ തി രുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്ന് യാത്ര ചെയ്യാനോ എയർ ഇന്ത്യ എക്സ്​പ്രസ് സൗകര്യമൊരുക്കിയിട്ടു ണ്ട്. യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് 044 40013001, 04424301930 നമ്പറുകളിൽ ബന്ധപ്പെടാം.

കൊച്ചിയിലേക്ക്​ നടത്തേണ്ട ശനിയാഴ്​ചത്തെ എയർ ഇന്ത്യ എക്സ്​പ്രസ് വിമാന സർവിസുകളുടെ പുനഃക്രമീകരണം: ഐ.എക്സ് 0435 കൊച്ചി-ദു​ൈബ വിമാനം തിരുവനന്തപുരത്തുനിന്ന്​ ഉച്ചക്ക്​ 1.30ന് പുറപ്പെട്ട് വൈകീട്ട് 4.10ന് ദു​ൈബയിലെത്തും. ഐ.എക്സ് 0434 ദു​ൈബ-കൊച്ചി വിമാനം ദു​ൈബയിൽനിന്ന്​ വൈകീട്ട് 5.10ന് പുറപ്പെട്ട് രാത്രി 10.45ന് തിരുവനന്തപുരത്തെത്തും.

ഐ.എക്സ് 0412 ഷാർജ-കൊച്ചി വിമാനം പുലർച്ച 2.05ന് ഷാർജയിൽനിന്ന്​ പുറപ്പെട്ട് രാവിലെ 7.30ന് കോഴിക്കോട്ടെത്തും. ഐ.എക്സ് 0476 ദോഹ-കൊച്ചി വിമാനം രാവിലെ 6.20ന് ദോഹയിൽനിന്ന്​ പുറപ്പെട്ട് ഉച്ചക്ക്​ 1.20ന് തിരുവനന്തപുരത്തെത്തും.

എയർ ഇന്ത്യ കൊച്ചിയിൽനിന്ന്​ നടത്തിയിരുന്ന 11 സർവിസ്​ ശനിയും ഞായറും തിരുവനന്തപുരത്തേക്ക് മാറ്റി പുനഃക്രമീകരിച്ചിട്ടുണ്ട്. എ.ഐ 933/934/047 ഡൽഹി-കൊച്ചി-തിരുവനന്തപുരം-ദുബൈ സർവിസ് കൊച്ചി ഒഴിവാക്കി തിരുവനന്തപുരത്തുനിന്ന്​ സർവിസ് നടത്തും. എ.ഐ 509/510 ചെന്നൈ-കൊച്ചി-ചെന്നൈ, എ.ഐ 511/512 കൊച്ചി-തിരുവനന്തപുരം-കൊച്ചി, എ.ഐ 054/682 മുംബൈ-കൊച്ചി-മുംബൈ, എ.ഐ 466 കൊച്ചി-ഡൽഹി, എ.ഐ 588 കൊച്ചി-ബംഗളൂരു സർവിസുകളാണ് ഇന്നും നാളെയും തിരുവനന്തപുരത്തേക്ക് മാറ്റിയത്.

ശനിയാഴ്​ചത്തെ എ.ഐ 048 ഡൽഹി-കൊച്ചി, എ.ഐ 681/055 മുംബൈ-കൊച്ചി-മുംബൈ, എ.ഐ 963 കൊച്ചി-ജിദ്ദ, എ.ഐ 587 ബംഗളൂരു-കൊച്ചി സർവിസുകളും തിരുവനന്തപുരത്തുനിന്നാക്കിയിട്ടുണ്ട്

Tags:    
News Summary - nedumbassery help desk numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.