കൊച്ചി: നെടുമ്പാശ്ശേരി കള്ളനോട്ട് കേസിൽ വിചാരണ നേരിട്ട ഒന്നാം പ്രതി മലപ്പുറം കാളികാവ് നീലഞ്ചേരി സ്വദേശി ആബിദ് ചുള്ളികുളവൻ കുറ്റക്കാരനാണെന്ന് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി കണ്ടെത്തി. ഇന്ത്യൻ ശിക്ഷനിയമം 489 ബി പ്രകാരം കള്ളനോട്ടുകൾ യഥാർഥമെന്ന രീതിയിൽ ഉപയോഗിക്കുക, 489 സി പ്രകാരം കള്ളനോട്ടുകൾ കൈവശം വെക്കുക എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായാണ് കണ്ടെത്തിയത്.
ഇയാൾക്കുള്ള ശിക്ഷ ജഡ്ജി എം. നന്ദകുമാർ ശനിയാഴ്ച പ്രഖ്യാപിക്കും. അതേസമയം, കേസിൽ വിചാരണ നേരിട്ട മറ്റ് മൂന്നുപ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.കൊടുങ്ങല്ലൂർ പെരിഞ്ഞനം പുതുവീട്ടിൽ മുഹമ്മദ് ഹനീഫ, മലപ്പുറം വണ്ടൂർ കരുവാരക്കുണ്ട് നീലഞ്ചേരി തെക്കേതിൽ പൊടി സലാം എന്ന അബ്ദുൽ സലാം, പുതുച്ചേരി സ്വദേശി ആൻറണി ദാസ് എന്നിവരെയാണ് തെളിവില്ലാത്തതിനാൽ വിട്ടയച്ചത്.
2013 ജനുവരി 26നാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി 9,75,000 രൂപയുടെ കള്ളനോട്ടുമായി ആബിദ് ചുള്ളികുളവൻ എത്തിയത്. കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയും ദാവൂദ് ഇബ്രാഹിമിെൻറ വലംകൈയുമായ അഫ്താബ് ബട്കിയാണ് പണം കൈമാറിയതെന്നാണ് എൻ.െഎ.എയുടെ കണ്ടെത്തൽ. എന്നാൽ, ഇയാളെ കണ്ടെത്താൻ എൻ.െഎ.എക്ക് കഴിഞ്ഞിട്ടില്ല.
ഇതോടെ ഇയാളെ ഒഴിവാക്കി മറ്റ് പ്രതികൾക്കെതിരെ വിചാരണ നടത്തുകയായിരുന്നു. ഇയാളെ പിടികൂടുന്ന മുറക്ക് പിന്നീട് വിചാരണ നടക്കും. അഫ്താബ് ബട്കിയുടെ കേസിെല പേങ്കാടെ നോട്ടുകൾ പാകിസ്താനിൽ അച്ചടിച്ച് ദുബൈയിൽ എത്തിച്ചതാണെന്ന് സ്ഥിരീകരിച്ച എൻ.െഎ.എ നിയമവിരുദ്ധ പ്രവർത്തനം തടയൽ അടക്കമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. എന്നാൽ, സംഭവം നടക്കുേമ്പാൾ എൻ.െഎ.എ ആക്ട് നിലവിൽ വന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈകോടതി യു.എ.പി.എ കുറ്റങ്ങൾ എടുത്തുകളഞ്ഞിരുന്നു.
ആദ്യം വിചാരണ നടത്തിയ ജഡ്ജി സർവിസിൽനിന്ന് വിരമിച്ചതിനാൽ വീണ്ടും വിചാരണ നടത്തിയാണ് കോടതി വിധി പറഞ്ഞത്. കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന കുഞ്ഞുട്ടി എന്ന കുഞ്ഞുമുഹമ്മദിനെ എൻ.െഎ.എ നേരത്തേ മാപ്പുസാക്ഷിയാക്കിയിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയ ആബിദിനെ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ല ജയിലിൽ അയച്ചു. ശനിയാഴ്ച വീണ്ടും ഹാജരാക്കിയാവും ഇയാളുടെ ശിക്ഷ പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.