??????????????? ????? ???????????????? ???? ??????? ???????? ???????? ???.??.??? ???????????????? ???? ??????? ???????????? ???????

നെടുമ്പാശേരി മനുഷ്യക്കടത്ത്: പ്രതികൾക്ക് ഏഴു മുതൽ 10 വർഷം വരെ തടവ്  

കൊച്ചി: യു.എ.ഇയിലെ അനാശാസ്യ കേന്ദ്രങ്ങളിലേക്ക്​ മനുഷ്യക്കടത്ത്​ നടത്തിയ കേസിൽ മൂന്ന്​ സ്​ത്രീകൾ അടക്കം ഏഴ്​ പ്രതികൾക്ക്​ തടവ്​. കേസിൽ വിചാരണ നേരിട്ട ആറ്​ പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. നാല്​ ​പ്രതികൾക്ക്​ 10 വർഷവും മൂന്ന്​ പേർക്ക്​ ഏഴ്​ വർഷവും വീതം ശിക്ഷയാണ്​ എറണാകുളം ​പ്രത്യേക സി.ബി.​െഎ കോടതി വിധിച്ചത്​.

ദുബൈയിൽനിന്ന്​ ഇൻറര്‍പോളി​​​​െൻറ സഹാ​യത്തോടെ പിടികൂടിയ മുഖ്യപ്രതി തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ വീട്ടില്‍ കെ.വി. സുരേഷ് (52), കൊടുങ്ങല്ലൂര്‍ കരുമാത്തറ മഠത്തിവിലാകം ലിസി സോജന്‍ (47), കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം അണ്ടുരുത്തിയില്‍ വീട്ടില്‍ സേതുലാല്‍ (51), കൊടുങ്ങല്ലൂര്‍ എറിയാട് അവനിത്തറയില്‍ എ.പി.മനീഷ് (36) എന്നിവരെയാണ്​ 10 വർഷം കഠിന തടവിന്​ ശിക്ഷിച്ചത്​.

കൊല്ലം പുനലൂര്‍ സ്വദേശിനി ശാന്ത (49),  തിരുവനന്തപുരം കരീകുളം വട്ടപ്പാറ വിശ്വവിഹാറില്‍ വി.അനില്‍കുമാര്‍ (45), കട്ടപ്പന സ്വദേശിനി ബിന്ദു (31) എന്നിവരാണ്​ ഏഴ്​ വർഷം കഠിന തടവിന്​ ശിക്ഷിക്കപ്പെട്ടവർ. ലിസി സോജ​​​​െൻറ ഡ്രൈവറായിരുന്ന മരട് ചമ്പക്കര പയ്യിള്ളില്‍ വീട്ടില്‍ വര്‍ഗീസ് റാഫേല്‍ എന്ന സന്തോഷ് (48), ചാവക്കാട് വെട്ടുകാട് തോട്ടിങ്ങല്‍ പണിക്കവീട്ടില്‍ പി.കെ. കബീര്‍ (58),  തിരുവനന്തപുരം വക്കം തിരുവാതിരയില്‍ കെ.സുധര്‍മന്‍ (61), തൃശൂര്‍ പാഴൂര്‍ വലിയകത്ത് വീട്ടില്‍ സിറാജ് (48), കൊല്ലം കിളികൊല്ലൂർ സ്വദേശി എസ്​.മുസ്​തഫ (70), തൃശൂർ സ്വദേശിനി താഹിറ എന്നിവരെയാണ്​ വെറുതെ വിട്ടത്​.

തടവ്​ ശിക്ഷക്ക​്​ പുറമെ വിവിധ വകുപ്പുകളിലായി സുരേഷ്​, സേതുലാൽ, മനീഷ്​ എന്നീ പ്രതികൾ 2.54 ലക്ഷം രൂപയും ലിസി സോജൻ 2.04 ലക്ഷം രൂപയും ശാന്ത, അനിൽ കുമാർ, ബിന്ദു എന്നിവർ 1.02 ലക്ഷം വീതവും പിഴ അടക്കണം. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടഞ്ഞുവെക്കല്‍, പീഡനം, ചതി, വ്യാജരേഖ യഥാര്‍ഥമെന്ന രീതിയില്‍ ഉപയോഗിക്കുക, വിശ്വാസവഞ്ചന, കവര്‍ച്ച, പാസ്പോര്‍ട്ട് ആക്ടിലെ വിവിധ വകുപ്പുകള്‍, എമിഗ്രേഷന്‍ ആക്ട്, അനാശാസ്യപ്രവര്‍ത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയ കുറ്റങ്ങൾക്കാണ്​ പ്രതികൾ വിചാരണ നേരിട്ടത്​. 2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ യുവതികളെ യു.എ.ഇയിലെ സുരേഷി​​​​െൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അനാശാസ്യ കേന്ദ്രങ്ങളിലേക്ക്​ കടത്തി നിരവധി പേർക്ക്​ കാഴ്​ച​വെച്ചെന്നാണ്​ സി.ബി.​െഎ കണ്ടെത്തിയത്​.

ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരെ ശുചീകരണ ജോലിക്കെന്ന പേരിൽ 20,000 മുതൽ 25,000 രൂപ വരെ ശമ്പളം വാഗ്​ദാനം ചെയ്​തായിരുന്നു തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്​ഥരുടെ ഒത്താശയോടെ വിദേശത്തേക്ക്​ കടത്തിയത്​. മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങവെ ചിറയിന്‍കീഴ് സ്വദേശിനിയായ യുവതി മുംബൈ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതോടെയാണ് സുരേഷി​​​​െൻറ നേതൃത്വത്തില്‍ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇത്തരത്തിൽ കടത്തിയവരെ പ്രതികൾ അടിമകളാക്കിയാണ്​ അവിടെ താമസിപ്പിച്ചിരുന്നതെന്ന്​ തെളിവുകളിൽനിന്ന്​ വ്യക്​തമാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തിന്​ പിന്നിൽ പ്രവർത്തിച്ചവരിൽ സ്​ത്രീകളും ഉൾപ്പെട്ടുവെന്നത്​ ഞെട്ടലുളവാക്കുന്നതാണ്​. അടിമകളാക്കി വെക്കപ്പെട്ടവർക്ക്​ അവിടെ രക്ഷപ്പെടാൻ മറ്റൊരു വഴി ഇല്ലായിരുന്നുവെന്നത്​ അവരുടെ മൊഴികളിൽനിന്ന്​ വ്യക്​തമാണ്​​. ഇൗ സാഹചര്യത്തിൽ ​പ്രതികളോട്​ കരുണ കാണിക്കാനാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ശിക്ഷ വിധിച്ചത്​. കൊടുങ്ങല്ലൂർ സ്വദേശി ടി.എ. റഫീഖ്​, മലപ്പുറം ചേല​മ്പ്ര സ്വദേശി എം.രമേശൻ എന്നിവരെ മാപ്പുസാക്ഷിയാക്കിയാണ്​ കോടതി വിചാരണ പൂർത്തിയാക്കിയത്​. കേസിലെ മറ്റൊരു പ്രതി ഷീല ഇപ്പോഴും ഒളിവിലാണ്​. സി.ബി.​െഎ ഇൻസ്​പെക്​ടർ ഡി.വിനോദാണ്​ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്​.

മനുഷ്യക്കടത്ത്​: ശിക്ഷക്ക്​ വഴിയൊരുക്കിയത്​ ചിറയിന്‍കീഴ് സ്വദേശിനിയു​ടെ നിശ്ചയദാർഢ്യം
കേരളത്തിൽനിന്ന്​ ഇരുന്നൂറിലേറെ യുവതികളെ പെൺവാണിഭത്തിന്​ കടത്തിയ വൻ റാക്കറ്റിലെ പ്രധാന പ്രതികളുടെ ശിക്ഷ ഉറപ്പാക്കിയത്​ ചിറയിന്‍കീഴ് സ്വദേശിനിയുടെ നിശ്ചയദാർഢ്യം. ഈ സംഘത്തി​​​െൻറ വലയിൽനിന്ന്​ രക്ഷനേടിയ ചിറയിന്‍കീഴ് സ്വദേശിനി കൂറുമാറാതെ അന്വേഷണ ഏജൻസികൾക്കൊപ്പം നിലകൊള്ളുകയായിരുന്നു.

നെടുമ്പാശ്ശേരിയിലെ എമിഗ്രഷൻ എസ്​.ഐയുടെ സഹായത്തോടെയാണ് പെൺവാണിഭ റാക്കറ്റിലെ പ്രധാനിയായ ലിസി സോജൻ ചിറയിന്‍കീഴ് സ്വദേശിനിയെ വ്യാജരേഖകളുപയോഗിച്ച് കടത്തിയത്. സൂപ്പർമാർക്കറ്റിൽ സെയിൽസ്​ഗേളായി ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഇവരെ എത്തിച്ചത് അജ്മാനിലെ ഫ്ലാറ്റിലാണ്. അവിടെയുണ്ടായിരുന്ന ഒരു സ്​ത്രീയാണ് അവിടം പെൺവാണിഭ കേന്ദ്രമാണെന്ന് പറഞ്ഞത്. തുടർന്ന് വിദഗ്ധമായി ഫ്ലാറ്റിൽനിന്ന്​ പുറത്തുകടന്ന യുവതി മലയാളി ടാക്സിൈഡ്രവറുടെ സഹായത്തോടെ വിമാനത്താവളത്തിലെത്തുകയായിരുന്നു.

അവിടെനിന്ന്​ മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രാരേഖകൾ വ്യാജമാണെന്ന് എമിേഗ്രഷൻ വിഭാഗം കണ്ടെത്തിയത്. തുടർന്ന് യുവതി വസ്​തുതകൾ വെളിപ്പെടുത്തുകയായിരുന്നു.ആദ്യം നെടുമ്പാശ്ശേരി പൊലീസും പിന്നീട് ൈക്രംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയും കേസ്​ ഏറ്റെടുക്കുകയായിരുന്നു. എമിേഗ്രഷൻ എസ്​.ഐയെ ചോദ്യം ചെയ്തപ്പോഴാണ് വൻ റാക്കറ്റ് മനുഷ്യക്കടത്തിന് പിന്നിലുണ്ടെന്ന് വെളിവായത്.

എമിേഗ്രഷനിലെ അഡ്മിനിസ്​േട്രഷൻ ചുമതലയുള്ള ഒരു ഡിവൈ.എസ്​.പിയാണ് ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നതെന്നും കണ്ടെത്തി. തുടർന്ന്​ എമിേഗ്രഷനിലെ ജീവനക്കാരെ ഒന്നടങ്കം സ്​ഥലം മാറ്റിയിരുന്നു. എമിേഗ്രഷനിലെ ജീവനക്കാർകൂടുതലായി ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസി​​​െൻറ വിചാരണ നടപടികൾ പൂർത്തിയായി വരുന്നതേയുള്ളൂ. ഇതിനിടയിൽ ആരോപണവിധേയനായ ഡി.വൈ.എസ്​.പി മരണമടയുകയും ചെയ്തിരുന്നു. കേസിലുൾപ്പെട്ടവരിലേറെ പേരും സർവിസിൽ തിരിച്ചെത്തിയിട്ടുണ്ട്.

 

Tags:    
News Summary - Nedumbasery Human Trafficking Case: Court Accused Seven Person -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.