കോട്ടയം: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിയെ പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയ നേതൃത്വമാണ് തിങ്കളാഴ്ച രാത്രി വൈകി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഇതോടെ പ്രധാന മൂന്ന് മുന്നണിക്കും സ്ഥാനാർഥിയായി.
2016ൽ പാലായിൽ കെ.എം. മാണിക്കെതിരെ മത്സരിച്ച് 24821 വോട്ട് നേടിയിരുന്നു. എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തി. യുവമോർച്ച ജില്ല പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം ഇപ്പോൾ കോട്ടയം ജില്ല പ്രസിഡൻറാണ്. 10 വർഷം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: അമൃത ഹരി, സംവൃത ഹരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.