Posted On
date_range Updated On
date_range ശശീന്ദ്രൻ കുറ്റക്കാരനല്ല -പവാർ
ന്യൂഡൽഹി: എ.കെ. ശശീന്ദ്രന് പകരം മന്ത്രിയുടെ കാര്യത്തിൽ എൻ.സി.പി പാർലമെൻററി പാർട്ടി യോഗം തീരുമാനിക്കുമെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ. പ്രഫുൽ പേട്ടലിനാണ് പാർട്ടി കേരള ഘടകത്തിെൻറ ചുമതല. അദ്ദേഹത്തിെൻറ സാന്നിധ്യത്തിൽ പാർലമെൻററി പാർട്ടി യോഗം വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ ചേരും.
തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടി സംസ്ഥാന ഘടകം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പാർലമെൻററി പാർട്ടി യോഗമാണ് തീരുമാനമെടുക്കേണ്ടത്. ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അേന്വഷണം പൂർത്തിയാകുേമ്പാൾ നിരപരാധിത്വം തെളിയും. അപ്പോൾ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരിച്ചുവരുമെന്നും ശരദ് പവാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.