എ​ൻ.​സി.​പി  നേ​തൃ​യോ​ഗം ഇ​ന്ന്​

തിരുവനന്തപുരം: എ.കെ. ശശീന്ദ്ര​െൻറ രാജിയെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും തുടർനിലപാടുകളും ആലോചിക്കുന്നതിന് എൻ.സി.പി സംസ്ഥാന നേതൃയോഗം ചൊവ്വാഴ്ച ചേരും. അടുത്ത മന്ത്രിയെ തീരുമാനിക്കേണ്ടത് എൻ.സി.പിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതോടെ അവരുടെ മുന്നിൽ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്ന് വ്യക്തമായി.

പാർട്ടിയുടെ മറ്റൊരു എം.എൽ.എയായ തോമസ് ചാണ്ടിക്കാണ് ഇതോടെ സാധ്യത തെളിയുന്നത്. എന്നാൽ, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫ് സംസ്ഥാനനേതൃത്വത്തിേൻറതും ആയിരിക്കും. ചൊവ്വാഴ്ച രാവിലെ 11നാണ് സംസ്ഥാനഭാരവാഹികളുടെയും രണ്ട് എം.എൽ.എമാരുടെയും ഉൾപ്പെടെ നേതൃയോഗം എൻ.സി.പി വിളിച്ച് ചേർത്തിരിക്കുന്നത്. ശശീന്ദ്ര​െൻറ രാജിക്കിടയായ സാഹചര്യവും പുതിയ മന്ത്രിയെ തെരഞ്ഞെടുക്കുന്നതടക്കവും യോഗം പരിഗണിക്കും. ഇക്കാര്യത്തിൽ നേതൃയോഗത്തിൽ ഉണ്ടാവുന്ന ധാരണ കേന്ദ്രനേതൃത്വത്തെ അറിയിക്കും. 

Tags:    
News Summary - ncp meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.