അനാഥാവസ്ഥയിൽ നവകേരള ബസ്

തി​രു​വ​ന​ന്ത​പു​രം: വിവാദങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായ ‘നവകേരള ബസ്​’ അനാഥാവസ്ഥയിൽ. ബസ്​ കെ.എസ്.ആർ.ടി.സി സെൻട്രൽ വർക്സിൽ ഒരു മാസമായി സൂക്ഷിച്ചിരിക്കുകയാണ്.

1.15 കോടി രൂപ ചെലവിട്ടാണ്​ നവകേരള യാത്രക്കായി ബസ് വാങ്ങിയത്​. യാത്ര കഴിഞ്ഞതോടെ ബംഗളൂരുവിലെ ബസ്​ ബോഡി നിർമാണ കമ്പനിയിലെത്തിച്ച്​ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ചു.

തുടർന്ന്,​ ബസ് കെ.എസ്​.ആർ.ടി.സിയുടെ ബജറ്റ്​ ടൂറിസം പദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ്​ പ്രഖ്യാപിച്ചിരുന്നത്​. ഇതിന്‍റെ ഭാഗമായി സ്റ്റേജ് ക്യാരേജ് ലൈസൻസിനായി ഗതാഗതവകുപ്പിന് അപേക്ഷ നൽകിയെങ്കിലും അനുവദിച്ചിട്ടില്ല.

സീറ്റുകൾ മാറ്റി പുഷ്ബാക്ക് സീറ്റാക്കി മാറ്റിയിട്ടുണ്ട്​. ടോയ്‌ലറ്റ് സൗകര്യം നിലനിർത്തിയതിനൊപ്പം ലഗേജ് വെക്കാൻ സ്ഥലസൗകര്യവുമേർപ്പെടുത്തി. ബസിന്റെ നിറവും പുറത്തെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.  

Tags:    
News Summary - navakerala bus present condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.