Posted On
date_range Updated On
date_range കാലവർഷക്കെടുതി: കേന്ദ്രമന്ത്രിമാർ ഇന്നെത്തും
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും അൽഫോൺസ് കണ്ണന്താനവും ശനിയാഴ്ച എത്തും.
ഉച്ചവരെ കുട്ടനാട്ടിലെ വെള്ളപ്പൊക്കബാധിത പ്രദേശം സന്ദർശിക്കുന്ന മന്ത്രിമാർ ഹെലികോപ്ടറിൽ കോട്ടയത്തേക്ക് പോകും.
തുടർന്ന് എറണാകുളത്തേക്ക് പോകുന്ന സംഘം വൈകീട്ട് ചെല്ലാനം സന്ദർശിച്ച് രാത്രി ഡൽഹിക്ക് മടങ്ങും. ദേശീയദുരന്ത നിവാരണ അതോറിറ്റി അംഗം ആർ.കെ. ജെയിൻ, ആഭ്യന്തരവകുപ്പ് ജോയൻറ് സെക്രട്ടറി സഞ്ജീവ്കുമാർ ജിണ്ടാൽ, ദേശീയദുരന്ത പ്രതികരണസേന ഐ.ജി രവി ജോസഫ് ലോക്കു എന്നിവരും ഒപ്പമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.