കോഴിക്കോട്: എന്നുമെന്നും ഓർമയിൽ സൂക്ഷിച്ചുവെക്കാൻ വിസ്മയങ്ങളുടെ ഒരു വയനാടൻ ഒ ഴിവുകാലത്തെ സ്വാഗതം ചെയ്ത് ‘നാട്ടുപച്ചയിൽ’. തിരക്കുകൾക്ക് വിടനൽകി കുടുംബവും കു ട്ടികളുമൊത്ത് ജീവിതം ഉത്സവമാക്കാനാണ് ‘ഗൾഫ് മാധ്യമം’ പ്രവാസികൾക്കായി ‘നാട്ടുപച്ച യിൽ’ ഒരുക്കുന്നത്. മതിമറന്ന് ആഹ്ലാദിക്കാൻ വയനാടിെൻറ മടിത്തട്ടിൽ പുതുമയാർന്ന വിനോദപരിപാടികളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്. ‘കുരുന്നോലക്കളരി’യെന്ന പേരിൽ കുട്ടികൾക്ക് പ്രത്യേക ശിൽപശാലകൾ, വൈവിധ്യമാർന്ന ക്രാഫ്റ്റ് ട്രെയിനിങ് പരിപാടികൾ തുടങ്ങിയവ നടക്കും. കൂടാതെ ‘ഓല’ക്കീറുകളിൽ വിരിയുന്ന വിവിധ കളിയുപകരണങ്ങൾ നിർമിക്കുന്നതിൽ കുട്ടികൾക്ക് പ്രത്യേകപരിശീലനവും നൽകും.
പ്രിയതാരം രാജ്കലേഷിനൊപ്പം കൗതുകയും ആഹ്ലാദവും കോർത്തിണക്കിയ കളികളും വിനോദപരിപാടികളും ആസ്വദിക്കാം. ‘അക്വാബാ’ ആഫ്രിക്കൻ ഡ്രമ്മിങ്ങും സംഗീതവും പുതുഅനുഭവം പകരും. മഴച്ചാറ്റലേറ്റ് കുളിരണിഞ്ഞു കിടക്കുന്ന വായനാടിെൻറ നിത്യഹരിത ഭംഗിയിൽ ഉല്ലാസത്തിെൻറ സുന്ദരനിമിഷം കോർക്കാൻ വയനാട് ഒരുങ്ങിക്കഴിഞ്ഞു. ജൂലൈ 20, 21 തീയതികളിൽ വയനാട് വൈത്തിരി വില്ലേജിലാണ് ഗൃഹാതുരത്വത്തിലേക്ക് തിരികെ നടത്തുന്ന കൂട്ടായ്മ ഒരുക്കുന്നത്.
റിസോർട്ടിൽ ആഗോളനിലവാരത്തിലുള്ള സേവനങ്ങളും സൗകര്യങ്ങളും ലഭിക്കും. കൂടാതെ, കാടിെൻറ സൗന്ദര്യം നുകരുന്നതിനൊപ്പം വിഭവസമൃദ്ധമായ ഭക്ഷണങ്ങളും മുന്നിലെത്തും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: യു.എ.ഇ: +971 556139382, കെ.എസ്.എ (റിയാദ്: +966 545662525, ജിദ്ദ: +966 553825662, ദമ്മാം: +966 542066019). ഒമാൻ: +968 99168230, +968 24811085. കുവൈത്ത്: +965 97957790, ബഹ്റൈൻ: +973 39196661, +973 33314378. ഖത്തർ: +974 66742974. ഇ- മെയിൽ:nrimeet@madhyamam.in. കേരളത്തിൽ നിന്നുള്ളവർക്ക് ബുക്കിങ്ങിന്: 9946169099.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.