കരിപ്പൂരില്‍ ദു​ബൈ​യി​ല്‍നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വദേശി സ്വര്‍ണവുമായി പിടിയില്‍

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും പൊ​ലീ​സി​ന്റെ സ്വ​ര്‍ണ​വേ​ട്ട. ദു​ബൈ​യി​ല്‍നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ കു​റു​വ സ്വ​ദേ​ശി താ​മ​സ് ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ കെ.​പി. ഉ​മ്മ​ര്‍ ഫാ​റൂ​ഖ് (26) ആ​ണ് ക​രി​പ്പൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ശ​രീ​ര​ത്തി​ന​ക​ത്ത്​ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ 1.017 കി​ലോ സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ്​ ഇ​യാ​ളി​ല്‍നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

ക​സ്റ്റം​സ് പ​രി​ശോ​ധ​ന അ​തി​ജീ​വി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ഉ​മ്മ​ര്‍ ഫാ​റൂ​ഖി​നെ ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ള്ള​ക്ക​ട​ത്ത് വി​വ​രം പു​റ​ത്താ​യ​ത്. തു​ട​ര്‍ന്ന് കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ ന​ട​ത്തി​യ എ​ക്‌​സ്‌​റേ പ​രി​ശോ​ധ​ന​യി​ല്‍ ശ​രീ​ര​ത്തി​ന​ക​ത്ത് മി​ശ്രി​ത രൂ​പ​ത്തി​ലു​ള്ള കാ​പ്‌​സ്യൂ​ളു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നാ​ല് കാ​പ്‌​സ്യൂ​ളു​ക​ളി​ലാ​യാ​ണ് ഇ​യാ​ൾ സ്വ​ര്‍ണ മി​ശ്രി​തം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. സ്വ​ർ​ണം വേ​ര്‍തി​രി​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - native of Kannur, who came from Dubai, was arrested with gold in Karipur.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.