സംസ്ഥാനത്ത് ട്രെയിനുകൾ തടഞ്ഞു; ബസുകൾ ഒാടുന്നില്ല, ജന ജീവിതം തടസപ്പെട്ടു

തിരുവനന്തപുരം: കേ​ന്ദ്ര സ​ർ​ക്കാ​രി​​​ന്‍റെ ജ​ന​ദ്രോ​ഹ​ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത തൊ​ഴി​ലാ​ളി​ യൂ ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത 48 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്ക്​ സംസ്ഥാനത്ത് പുരോഗമിക്കുന്നു. പ​ണി​മു ​ട​ക്കിന്‍റെ ഭാഗമായി തൊഴിലാളികൾ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ട്രെയിനുകൾ തടഞ്ഞു. ട്രെയിൻ തട ഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ​െക.​എ​സ്.​ആ​ർ.​ടി.​സിയുടെ സംസ്ഥാന, അന്തർ സംസ്ഥാന സ​ർ​വി​സുകളും തടസപ്പെട ്ടു.

അതേസമയം, ബസ്, ഒാട്ടോ, ടാക്സി വാഹനങ്ങൾ ഒാടാത്തത് ജനങ്ങളെ പ്രതികൂലമായി ബാധിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പ ോകാനായി ട്രെയിനിൽ എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങി. ബസുകൾ സർവീസ് നടത്താത്തത് ജന ജീവിതത്തെ പ് രതികൂലമായി ബാധിച്ചു. തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിലേക്ക് പോകാൻ എത്തിയവർ വാഹനം ലഭിക്കാതെ വഴിയിൽ അകപ്പെട് ടു.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്പ്രസ്, തിരുവനന്തപുരം- ഗൊരഖ്പു ർ രപ്തിസാഗർ എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം -നാഗർകോവിൽ പാസഞ്ചർ ട്രെയിൻ, പരശുറാം എക്സ്പ്രസ് എന്നിവയാണ് സമരാനുകൂലികൾ തടഞ്ഞത്. അഞ്ച് മണിക്ക് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി 6.30നാണ് യാത്ര പുറപ്പെട്ടത്.

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളികൾ പ്രകടനം നടത്തുന്നു (ഫോട്ടോ; പി. അഭിജിത്ത്)


സമരാനുകൂലികളെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടാണ് ട്രെയിനുകൾ പുറപ്പെട്ടത്. ദേശീയ പണിമുടക്ക് ആയതിനാൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ യാത്രക്കാർ കുറവാണ്. 11.15ന് പുറപ്പെടുന്ന തിരുവനന്തപുരം -ന്യൂഡൽഹി കേരളാ എക്സ്പ്രസ് വരെയുള്ള ട്രെയിനുകൾ തടയുമെന്ന് തൊഴിലാളി സംഘടനകളുടെ നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു.

സംയുക്ത സമരസമിതി എറണാകുളത്ത് നടത്തിയ പ്രതിഷേധ മാർച്ച് (ചിത്രം: അഷ്കർ ഒരുമനയൂർ)


എറണാകുളത്ത് തൊഴിലാളികൾ ട്രെയിനുകൾ തടഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിൽ തൃപ്പൂണിത്തുറയിൽ തൊഴിലാളികൾ തടഞ്ഞു. കായംകുളം റെയിൽവേ സ്റ്റേഷൻ വഞ്ചിനാട് എക്സ്പ്രസ് തടഞ്ഞു. ശബരി എക്സ്പ്രസ് തടയാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിയിട്ടുണ്ട്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ എക്സ് പ്രസ് തൊഴിലാളികൾ തടഞ്ഞു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികൽ ട്രെയിൻ തടഞ്ഞപ്പോൾ


​െക.​എ​സ്.​ആ​ർ.​ടി.​സിയുടെ സംസ്ഥാന, അന്തർ സംസ്ഥാന സ​ർ​വി​സുകളും തടസപ്പെട്ടിട്ടുണ്ട്. എറണാകുളം, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ മുടങ്ങിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ‍യനാട്ടിലേക്കുള്ള ബസ് സർവീസുകളും തടസപ്പെട്ടു. അതേസമയം, ​െക.​എ​സ്.​ആ​ർ.​ടി.​സി ശ​ബ​രി​മ​ല സ​ർ​വി​സ്​ ന​ട​ത്തും. നി​ല​യ്​​ക്ക​ൽ -പ​മ്പ ചെ​യി​ൻ സ​ർ​വി​സും ഡി​പ്പോ​ക​ളി​ൽ​ നി​ന്നു​ള്ള നി​ല​യ്ക്ക​ൽ സ​ർ​വി​സും ഒാ​ടാ​ൻ ക്ര​മീ​ക​ര​ണം​ ഏ​ർ​​പ്പെ​ടു​ത്തി​. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ബി.​എം.​എ​സ്​ ഒ​ഴി​കെ​ യൂ​നി​യ​നു​ക​ൾ പ​ണി​മു​ട​ക്കു​ന്നു​ണ്ട്. ഒാട്ടോ, ടാക്സി, സ്വകാര്യ ബസ് എന്നിവ പണിമുടക്കിന്‍റെ ഭാഗമാകുന്നുണ്ട്. എന്നാൽ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഒാ​ടുന്നുണ്ട്.

പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരം നഗരത്തിലൂടെ റോന്തു ചുറ്റുന്ന കുതിര പൊലീസ് (ചിത്രം: ഹാരിസ് കുറ്റിപ്പുറം)


തിങ്കളാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം സർക്കാർ പ്രസിലെ തൊഴിലാളികളാണ് ആദ്യം പണിമുടക്കിന്‍റെ ഭാഗമായത്. തുടർന്ന് തമ്പാനൂരിൽ തൊഴിലാളികൾ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി.

അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും സ​ർ​വി​സ്​ സം​ഘ​ട​ന​ക​ളും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കും. കേ​ന്ദ്ര -സം​സ്​​ഥാ​ന ജീ​വ​ന​ക്കാ​ർ, ബാ​ങ്ക്- ത​പാ​ൽ​ ജീ​വ​ന​ക്കാ​ർ, മോ​േ​ട്ടാ​ർ തൊ​ഴി​ലാ​ളി​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ്, ബി.​എ​സ്.​എ​ൻ.​എ​ൽ ജീ​വ​ന​ക്കാ​ർ െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ വി​ട്ടു​ നി​ൽ​ക്കും.

Full View
Tags:    
News Summary - Nationwide Strike labour strike in kerala state -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.