Posted On
date_range Updated On
date_range മഞ്ചേരിയിൽ വ്യാപാരികളും സമരക്കാരും തമ്മിൽ സംഘർഷം
മലപ്പുറം: പണിമുടക്ക് ദിനം മഞ്ചേരിയിൽ വ്യാപാരികളും സമരക്കാരും തമ്മിൽ സംഘർഷം. കടകൾ തുറന്ന വ്യാപാരികളും സമരക്ക ാരും തമ്മിൽ രാവിലെ പത്തരയോടെയുണ്ടായ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി.
കട അടപ്പിക്കാൻ സമരക്കാർ ശ്രമം നടത്തിയത് വ്യാപാരികൾ ചെറുക്കുകയായിരുന്നു. തുടർന്ന് വ്യാപാരികൾ സഹായം തേടിയതിനെ തുടർന്ന് മലപ്പുറം എസ്.പി പ്രതീഷ് കുമാറിൻെറ നേതൃത്വത്തിൽ 100 പൊലീസുകാർ സംഭവസ്ഥലത്തെത്തി.
മഞ്ചേരി ട്രാഫിക് ജങ്ഷനിൽ കൂടി നിന്ന ഇരുകൂട്ടരെയും പൊലീസ് ഒഴിപ്പിച്ചു. നാളെയും കട തുറക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കിയതോടെ കടകൾക്ക് സംരക്ഷണം നൽകുമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. സ്ഥലത്ത് എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹം ക്യമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.