ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമീഷൻ ബിൽ തിങ്കളാഴ്ച ലോക്സഭ പാസാക്കി. 63 വ ർഷം പഴക്കമുള്ള മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ ഇല്ലാതാക്കി മെഡിക്കൽ വ ിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ സ്ഥാപനമായി മെഡിക്കൽ കമീഷൻ രൂപവ ത്കരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഫീസ് നിരക്ക് നിർണ യമടക്കം വിപുലാധികാരങ്ങളാണ് സർക്കാർ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ത്. അവസാന വർഷ എം.ബി.ബി.എസ്-പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്കും വിദേശത്തു പഠിച്ച് ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും നാഷനൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) നടത്തും. ദേശീയ മെഡിക്കൽ കമീഷനിൽ 29 അംഗങ്ങൾ ഉണ്ടാവും. ഇതിൽ 20 പേരെ നോമിനേറ്റ് ചെയ്യും. ഒമ്പതുപേരെ തെരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുക എന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ ബില്ല് ഒരു തരത്തിലും സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങളെ മറികടക്കില്ലെന്നും ആരോഗ്യ മേഖലയിൽ സമഗ്ര പരിഷ്കരണമാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് സഭയിൽ പറഞ്ഞു. കേന്ദ്രത്തിന് ഇഷ്ടമുള്ളവരെ തിരുകിക്കയറ്റാൻ കൊണ്ടുവന്നതാണ് ബില്ലെന്ന് പ്രതിപക്ഷ എം.പിമാർ കുറ്റപ്പെടുത്തി. ഇൗ ബില്ല് 2017ൽ അവതരിപ്പിച്ചിരുന്നെങ്കിലും വിശദ പരിശോധനകൾക്കും നിർദേശങ്ങൾക്കുമായി പാർലമെൻററി ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റിക്ക് വിട്ടിരുന്നു.
എന്നാൽ, മുന്നോട്ടുവെച്ച നിർദേശങ്ങളൊന്നും ഉൾപ്പെടുത്തിയില്ലെന്ന് കമ്മിറ്റിയിലുണ്ടായിരുന്ന എം.കെ. രാഘവൻ സഭയിൽ നടന്ന ചർച്ചയിൽ കുറ്റപ്പെടുത്തി. 50 ശതമാനം വരുന്ന സീറ്റുകളിലേക്കുള്ള ഫീസ് ഘടന, പ്രവേശനം, സീറ്റുകളുടെ എണ്ണം, സ്വകാര്യ മെഡിക്കൽ കോളജുകൾ സ്ഥാപിക്കൽ എന്നീ വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം സ്വകാര്യ ലോബികൾക്കു നൽകിയത് സമൂഹത്തിലെ സമ്പന്ന സമൂഹത്തിനു മാത്രം പ്രയോജനകരമാകുന്നതാണെന്നും എം.കെ. രാഘവൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയില്‍ അഴിമതി വളര്‍ന്നുവരാന്‍ വഴിയൊരുക്കുന്നതാണ് ബില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബില്ലില്‍ നിര്‍ദേശിക്കപ്പെട്ട എല്ലാ സമിതികളിലും ഭാരവാഹികളിലെ തെരഞ്ഞെടുപ്പിലും സര്‍ക്കാറിന് യഥേഷ്ടം നോമിനേഷന് നടത്താന്‍ സാധിക്കും. വൈദ്യശാസ്ത്ര വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ സംവിധാനത്തെ ഇതു തകിടം മറിക്കുന്നതാണെന്നും ഇ.ടി പറഞ്ഞു.
കമീഷനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം ന്യൂഡൽഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരം ദേശീയ മെഡിക്കല്‍ കമീഷന് സ്ഥാപിക്കുന്നതിനെതിരെ ആരോഗ്യമേഖലയിലുള്ളവരുടെ പ്രതിഷേധം. രാജ്യവ്യാപകമായി അയ്യായിരത്തിലധികം ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും ആരോഗ്യപ്രവർത്തകരും തെരുവിലിറങ്ങി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ (ഐ.എം.എ) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡൽഹി ‘എയിംസി’ൽനിന്ന് നിർമാൺ ഭവനിലേക്കുള്ള പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് േപർ പങ്കെടുത്തു. മൂന്നു ലക്ഷത്തിലേറെ അംഗങ്ങളുള്ള ഐ.എം.എ മെഡിക്കല്‍ കമീഷന് ബില്ലിനെതിരെ രംഗത്തുവന്നത് സർക്കാറിെന വെട്ടിലാക്കും. ദരിദ്രവിരുദ്ധവും വിദ്യാർഥിവിരുദ്ധവുമാണ് ബില്ലിലെ പല വ്യവസ്ഥകളുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ബിൽ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഐ.എം.എ ദേശീയ പ്രസിഡൻറ് ഡോ. ശന്തനു സെൻ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പിന്നീട് വിട്ടയച്ചു.
ബിൽ പാർലമെൻറിെൻറ പരിഗണനക്ക് വന്നതുമുതൽ പ്രതിഷേധവും ശക്തമായിരുന്നു. ബില്ലിെൻറ നൂറുകണക്കിന് പകർപ്പുകൾ പ്രതിഷേധക്കാർ കത്തിക്കുകയുണ്ടായി. എം.ബി.ബി.എസ് അവസാന വര്‍ഷ പൊതുപരീക്ഷ നാഷനല്‍ എക്സിറ്റ് ടെസ്റ്റാക്കുന്നതിനെയും ഐ.എം.എ എതിർത്തു. പി.ജി കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷയും മെഡിക്കല്‍ പ്രാക്ടീസിനുള്ള ലൈസന്‍സും ഇതായിരിക്കുമെന്നതും വിമർശിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.