തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എതിർപ്പുകൾക്ക് മുൻപന്തിയിൽ നിൽക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് ചില ശക്തികളാണ് എതിർപ്പുമായി രംഗത്തുള്ളത്. അവർക്ക് അവരുടേതായ താത്പര്യമുണ്ടെന്നും പിണറായി പറഞ്ഞു.
കീഴാറ്റുരിലെ മേൽപ്പാലം നിർമിക്കുന്നതിനോട് കേന്ദ്ര സർക്കാർ അനുകൂല നിലപാടല്ല സ്വീകരിച്ചത്. എതിർപ്പ് ഉയരുന്നത് കൊണ്ട് ദേശീയപാത വികസനം ഉപേക്ഷിക്കില്ല. ഭൂമി നഷ്ട്ടപ്പെട്ടവർക്ക് നഷ്ട്ടപരിഹാരവും പുനരധിവാസ സൗകര്യവും ഏർപ്പെടുത്തും. നാടിെൻറ പൊതുവായ കാര്യത്തിന് എല്ലാവരും സഹകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
നേരത്തെ കീഴാറ്റുരിലും മലപ്പുറത്തും ദേശീയപാത വികസനത്തിനെതിരെ സമരം ഉയർന്നിരുന്നു. കീഴാറ്റുരിൽ മേൽപ്പാലത്തിനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പിണറായി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.