രക്തസാക്ഷി നിഘണ്ടു: മലബാറിലെ സമരനേതാക്കളെ ​ഒഴിവാക്കിയ നടപടി ഭീരുത്വം –വാരിയൻ കുന്നത്തി​െൻറ കുടുംബം

മ​ല​പ്പു​റം: കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ സാം​സ്കാ​രി​ക-​ച​രി​ത്ര ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യ​ത്തി​െൻറ 'ഡി​ക്​​ഷ​ണ​റി ഓ​ഫ് മാ​ർ​ട്ടി​യേ​ഴ്​​സ്​ ഇ​ൻ ഇ​ന്ത്യാ​സ് ഫ്രീ​ഡം സ്​​ട്ര​ഗി​ൾ' പു​സ്ത​ക​ത്തി​െൻറ ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ​നി​ന്ന്​ മ​ല​ബാ​റി​ലെ സ്വ​ത​ന്ത്ര്യ​സ​മ​ര​ത്തി​െൻറ​യും ഖി​ലാ​ഫ​ത്ത് സ​മ​ര നേ​താ​ക്ക​ളാ​യ വാ​രി​യ​ൻ കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, ആ​ലി മു​സ്​​ലി​യാ​ർ എ​ന്നി​വ​രു​ടെ​യും ച​രി​ത്രം പി​ൻ​വ​ലി​ച്ച ന​ട​പ​ടി ഭീ​രു​ത്വ​വും ച​രി​ത്ര​ത്തോ​ടു​ള്ള അ​നാ​ദ​ര​വു​മാ​ണെ​ന്ന്​ വാ​രി​യ​ൻ കു​ന്ന​ത്തി​െൻറ കു​ടും​ബം. സം​ഘ് പ​രി​വാ​ർ ഉ​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം വ​ർ​ഗീ​യ നീ​ക്ക​ങ്ങ​ൾ സൂ​ര്യ​പ്ര​കാ​ശ​ത്തെ പാ​ഴ്മു​റം​കൊ​ണ്ട് ത​ട​ഞ്ഞ് വെ​ക്കു​ന്ന ഏ​ർ​പ്പാ​ട് മാ​ത്ര​മാ​യി പ​രി​ണ​മി​ക്കും.

മ​ല​ബാ​ർ സ​മ​ര​ത്തെ വ​ർ​ഗീ​യ പോ​രാ​ട്ട​മാ​ക്കി ചു​രു​ട്ടി​ക്കെ​ട്ടാ​ൻ സം​ഘ്പ​രി​വാ​ർ എ​ത്ര ശ്ര​മി​ച്ചാ​ലും സ​ത്യ​സ​ന്ധ​വും വ​സ്തു​താ​പ​ര​വു​മാ​യ അ​ന്വേ​ഷ​ണ​വും പ​ഠ​ന​വും നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം വി​ജ​യി​ക്കി​ല്ലെ​ന്നും വാ​രി​യ​ൻ കു​ന്ന​ത്തി​െൻറ കു​ടും​ബ​മാ​യ ച​ക്കി​പ​റ​മ്പ​ൻ ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം പ്ര​സ്​​താ​വി​ച്ചു.

ന​ദീ​ർ മൗ​ല​വി കോ​ട്ട​യം, ജാ​ഫ​ർ ഈ​രാ​റ്റു​പേ​ട്ട, സി.​പി. ഇ​ബ്രാ​ഹിം വ​ള്ളു​വ​ങ്ങാ​ട്, സി.​പി. ചെ​റീ​ത് ഹാ​ജി, സി.​പി. കു​ട്ടി​മോ​ൻ, സി.​പി. ഇ​സ്മാ​യി​ൽ, സി.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, സി.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, സി.​പി. ബ​ഷീ​ർ, സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത്, സി.​പി. ഇ​ബ്രാ​ഹിം, സി.​പി. മു​ഹ​മ്മ​ദ​ലി, സി.​പി. റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.