ദേശീയ താരത്തിന് എന്താ കലോത്സവ വേദിയിൽ കാര്യം

‘സ്വ​നം’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ അ​ഭി​ന​ന ്ദി​ന് ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ വ​ൻ കൈ​യ​ടി. അ​ഭി​ന​ന്ദെ​ന്ന ന​ട​നെ ക​ണ്ട​പ്പോ​ഴു​ള്ള ആ​രാ​ധ​ക​രു​ടെ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നി​ല്ല ആ ​വ​ര​വേ​ൽ​പ്. പ​ക​രം, മ​ത്സ​രാ​ർ​ഥി​യാ​യെ​ത്തി​യ അ​വ‍​​​െൻറ വേ​ദി​യി​ലെ മി​ന്നും​പ്ര​ക​ട​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി​രു​ന്നു അ​ത്. സ്വ​നം സി​നി​മ​യി​ൽ ക​ണ്ണ​ൻ എ​ന്ന അ​ന്ധ ബാ​ല​നെ അ​വ​ത​രി​പ്പി​ച്ചാ​ണ് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് എ. ​അ​ഭി​ന​ന്ദ് സ്വ​ന്ത​മാ​ക്കി​യി​രു​ന്ന​ത്.

മോ​ണോ​ആ​ക്ട് വേ​ദി​യി​ൽ വേ​ഷ​പ്പ​ക​ർ​ച്ച​കൊ​ണ്ടാ​ണ് അ​ഭി​ന​ന്ദ് കാ​ണി​ക​ളെ ഞെ​ട്ടി​ച്ച​ത്. ക​ണ്ണൂ​ർ പ​ട്ടാ​ന്നൂ​ർ കെ.​പി.​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ന​ന്ദ് ച​രി​ത്രം മാ​റ്റി​യെ​ഴു​തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ഇ​തേ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​ഭി​ന​ന്ദ് ഇ​ക്കു​റി എ ​ഗ്രേ​ഡ് നേ​ടി. ഉ​ദാ​ഹ​ര​ണം സു​ജാ​ത, ആ​ന അ​ല​റ​ലോ​ട​ല​റ​ൽ, മി​സ്​​റ്റ​ർ ആ​ൻ​ഡ്​ മി​സി​സ് റൗ​ഡി തു​ട​ങ്ങി 12 സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. നി​ല​വി​ൽ കു​മാ​ര​നാ​ശാ​നും ച​ണ്ഡാ​ല​ഭി​ക്ഷു​കി​യും എ​ന്ന പ്ര​ഫ​ഷ​ന​ൽ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

Tags:    
News Summary - national award winner for best chil artist compete kalolsavam 2019 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.