കോട്ടയം: നിയന്ത്രിത സ്ഫോടനത്തിലും കുലുങ്ങാത്ത നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം എ ടുത്തുമാറ്റി പൊട്ടിച്ചുനീക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകർക്കാൻ കഴിയാതി രുന്നത് സംബന്ധിച്ച് റെയിൽവേ ജനറൽ മാനേജർക്ക് റിപ്പോർട്ട് കൈമാറിയാലുടൻ പുതിയ രീതിയിൽ പാലം തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ന ിലവിലെ പാലം ഏതാനും മീറ്ററുകൾ ഉയർത്തിയശേഷം ക്രെയിനും സ്റ്റീൽ ഗർഡറുകളും ഉപയോഗിച്ച് സ്റ്റേഡിയം ഭാഗത്തേക്ക് തള്ളിനീക്കും.
പിന്നീട്, സ്റ്റേഡിയത്തിനും റെയിൽപാളത്തിനും ഇടയിലുള്ള ഭാഗത്ത് ജാക്കി ഉപയോഗിച്ച് ഇറക്കിെവച്ചശേഷം ഘട്ടംഘട്ടമായി പൊട്ടിച്ചുനീക്കാനാണ് തീരുമാനം. എന്നാൽ, ചെെന്നെയിൽനിന്നുള്ള റെയിൽവേയുടെ ഉന്നതതല സംഘം സ്ഥലെത്തത്തി വിദഗ്ധ പരിശോധന നടത്തും. ഇതിനുശേഷം മാത്രമേ അപകടസാധ്യത സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ. അതുവരെ ട്രെയിനിന് വേഗ നിയന്ത്രണം 20 കിലോമീറ്ററായി ഏർപ്പെടുത്തിയിട്ടുണ്ട്.
പാലം നീക്കാനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകാന്‍ റെയിൽവേ ഉന്നത നേതൃത്വം അനുമതി നൽകിയതായാണ് വിവരം. ഇതിനായി ക്രമീകരണങ്ങൾ നേരേത്ത പൂർത്തിയാക്കി നാലുമണിക്കൂർ പാളത്തിൽ ഗതാഗതം നിരോധിച്ച് പാലം നീക്കാനാണ് റെയിൽവേയുടെ ആലോചന.
ശനിയാഴ്ച നടത്തിയ നിയന്ത്രണം നീണ്ടുപോകാതെ നിശ്ചിത സമയത്തുതന്നെ പാലം നീക്കണമെന്നാണ് റെയിൽവേ അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ച രണ്ടുതവണയായി നടത്തിയ നിയന്ത്രിത സ്ഫോടനത്തിലും പാലം തകർക്കാൻ കഴിയാതെ വന്നതോടെയാണ് പുതിയ രീതി അവലംബിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.