കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം നിയന്ത്രിത സ‌്ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം പാളിയ സംഭവത്തിൽ ഡിവിഷ നൽ റെയിൽവേ അധികൃതർ ദക്ഷിണ മേഖല ജനറൽ മാനേജർക്ക് റിപ്പോർട്ട് കൈമാറി. ശ്രമം പരാജയപ്പെടാനുള്ള കാരണങ്ങളടക്കം വി ശദീകരിച്ചാണ് റിപ്പോർട്ട് നൽകിയതെന്നാണ് സൂചന. ഏതാനും കുഴികളിലെ സ്‌ഫോടകവസ്തുക്കൾ പൊട്ടിയെങ്കിലും നിലവിൽ പാലത്തിന് തകരാറില്ലെന്നും റിപ്പോർട്ടിലുണ്ട്.
നിയന്ത്രിത സ്‌ഫോടനത്തിനായി നിശ്ചയിച്ച ഒമ്പതുമണിക്കൂ ർ ട്രെയിൻ ഗതാഗത നിയന്ത്രണം നീണ്ടുപോയത് അടക്കം കാരണങ്ങളാൽ റെയിൽവേക്കുണ്ടായ നഷ്ടപരിഹാരം ഉൾപ്പെടെ കാര്യങ്ങ ൾ തീരുമാനിക്കുക ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും. പാലം പൊളിക്കാൻ കരാർ ഏറ്റെടുത്തത് പുതിയ പാലം നിർ മിച്ച അതേ കമ്പനിയായിരുന്നു. ഇവരാണ് റെയിൽവേയുടെ അനുമതിയോടെ തിരുപ്പൂർ ആസ്ഥാനമായ കമ്പനിക്ക് ഉപകരാർ നൽകിയത്. ന ഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളിൽ കരാറിൽ വ്യവസ്ഥയില്ലാത്തതിനാൽ തുടർനടപടികൾ എന്താകുമെന്ന കാര്യത്തിൽ ആശങ്ക യുമുണ്ട്.
അതേസമയം, പാലം തകർക്കൽ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ഥലത്ത് ഉന്നതതല സംഘം പരിശോധനക്കെത്താനുള്ള സാധ്യത കുറവാണ്. ഇത്തരം നടപടിക്ക് മേൽനോട്ടം വഹിക്കേണ്ട ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറുടെ സാന്നിധ്യത്തിൽ ശനിയാഴ്ച നടപടി പൂർത്തിയാക്കിയതാണ് ഇതിനുകാരണം. എന്നാൽ, പുതിയ മാർഗത്തിൽ പാലം തള്ളിമാറ്റുന്നതിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. ഇതിനുശേഷമായിരിക്കും ക്രെയിെൻറ സഹായത്തോടെ പാലം തള്ളിമാറ്റിശേഷം െപാട്ടിച്ചുനീക്കുന്ന ദിവസവും സമയവും തീരുമാനിക്കുക.
നിലവിലെ പാലം ഏതാനും മീറ്ററുകൾ ഉയർത്തിയശേഷം ക്രെയിനും സ്റ്റീൽ ഗർഡറുകളും ഉപയോഗിച്ച് സ്‌റ്റേഡിയം ഭാഗത്തേക്ക് തള്ളിനീക്കും. പിന്നീട്, സ്‌റ്റേഡിയത്തിനും റെയിൽപാളത്തിനും ഇടയിലുള്ള ഭാഗത്ത് ജാക്കി ഉപയോഗിച്ച് ഇറക്കിെവച്ച ശേഷം ഘട്ടംഘട്ടമായി പൊട്ടിച്ചുനീക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതുവരെ ട്രെയിനിന് വേഗനിയന്ത്രണം 20 കിലോമീറ്ററായി നിജപ്പെടുത്തിയിടുണ്ട്. ഈ മാസം 27ന് രണ്ടുതവണയായി നടത്തിയ നിയന്ത്രിത സ്‌ഫോടനത്തിലും പാലം തകർക്കാൻ കഴിയാതെ വന്നതോടെയാണ് പുതിയ രീതി അവലംബിക്കുന്നത്.
നാഗമ്പടം പാലം: സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂർ നിരീക്ഷണം കോട്ടയം: നാഗമ്പടം പഴയ റെയിൽവേ മേൽപാലത്തിെൻറ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തി. ട്രെയിനുകൾ എത്തുേമ്പാൾ വേഗംകുറച്ചുപോകാൻ സിഗ‌്നൽ നൽകാനും ട്രാക്ക‌് മെയിൻററായിട്ടാണ് റെയിൽവേ ആളെ നിയോഗിച്ചിട്ടുള്ളത്.
സുരക്ഷയുടെ ഭാഗമായി 20 കിലോമീറ്റർ വേഗത്തിൽ മാത്രമേ ട്രെയിൻ കടന്നുപോകാവൂവെന്ന നിർദേശമുണ്ട്. രാവിലെയും വൈകീട്ടുമായി രണ്ടുപേരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. രാവിലെ 7.30ന‌് തുടങ്ങുന്ന ഡ്യൂട്ടിക്ക‌് കയറുന്നത‌് തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി രുദ്രാലക്ഷ്മിയാണ്. രാത്രി ഡ്യൂട്ടിക്ക‌് പുരുഷനെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവർ നൽകുന്ന സിഗ‌്നൽ അനുസരിച്ചാവും ട്രെയിൻ കടന്നുപോവുക. പഴയ റെയിൽവേ മേൽപാലത്തിെൻറ ട്രാക്കിെൻറ ഭാഗത്താണ‌് നിരീക്ഷണം.
നിയന്ത്രിത സ‌്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പാളിയെങ്കിലും പാലത്തിെൻറ ഇരുവശങ്ങളിലും ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത‌് പാലത്തിന‌് ബലക്ഷയം വരുത്തിയില്ലെന്നാണ‌് വിലയിരുത്തൽ. എന്നാൽ, പൊളിച്ചുനീക്കുന്നതുവരെ നിരീക്ഷണം നടത്തുന്നതിെൻറ ഭാഗമായാണ് നടപടി. വടക്കോട്ടുള്ള ട്രെയിൻ സ‌്റ്റേഷനിൽനിന്ന‌് വിടും മുമ്പും വടക്കുനിന്നുള്ള വരുന്ന ട്രെയിൻ സ‌്റ്റേഷനിലേക്ക‌് കയറും മുമ്പും ട്രാക്ക‌് മെയിൻറനർ പാത പരിശോധിക്കും. തുടർന്ന‌് ഇവർ പച്ചക്കൊടി കാട്ടിയാൽ മാത്രമേ ട്രെയിൻ കടന്നുപോകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.