എസ്.ഐ രതീഷ്

ഷട്ടിൽ കളിക്കിടെ നാദാപുരം എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു

നാദാപുരം: ഷട്ടിൽ കളിക്കിടെ നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി. രതീഷ് (51) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം. കക്കട്ട് പാതിരപ്പറ്റ സ്വദേശിയാണ്.

സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ: ഷാനിമ. മകൾ: അഷിമ. പിതാവ്: പരേതനായ നാണു. മാതാവ്: ജാനു. 

Tags:    
News Summary - Nadapuram SI collapsed and died during shuttle game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.