സി.പി.എം കള്ളവോട്ട് ചെയ്യുന്നവരല്ല; സുമയ്യ ചെയ്തത് ഒാപ്പൺ വോട്ട് -എം.വി ജയരാജൻ

കണ്ണൂർ: കല്യാശ്ശേരിയി​െൽ ചില ബൂത്തുകളില്‍ പഞ്ചായത്തംഗമുൾപ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്തുവെന്നത് അടിസ്ഥ ാനരഹിതമാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. സ്വന്തം വോട്ടിനൊപ്പം പരസഹായമില്ലാതെ വോട്ട് ച െയ്യാന്‍ കഴിയാത്തവരുടെ കൂടെ പോയി ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഒാപൺ വോട്ട് ചെയ്യുകയാണുണ്ടായത്. ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് കൂട്ടിയോജിപ്പിച്ച് കള്ളവോട്ട് ചെയ്തുവെന്ന വ്യാജപ്രചാരണമാണിത്. പരാജയപ്പെടുമ്പോള്‍ യു.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണമാണ് കള്ളവോ​ട്ടെന്നും ജയരാജൻ പറഞ്ഞു.

ചെറുതാഴം പഞ്ചായത്ത് അംഗമായ എം.വി. സലീന 17ാം നമ്പര്‍ ബൂത്തിലെ 822ാം നമ്പര്‍ വോട്ടറാണ്​. സ്വന്തം വോട്ടിന് പുറമെ 19ാം നമ്പര്‍ ബൂത്തിലെ 29ാം നമ്പര്‍ വോട്ടറായ നഫീസയുടെ സഹായിയായി ഓപണ്‍ വോട്ട് ചെയ്തിട്ടുണ്ട്. ഒരേ കെട്ടിടത്തിലാണ് രണ്ട് ബൂത്തുകളും. മുന്‍ പഞ്ചായത്ത് അംഗമായ സുമയ്യ കല്യാശ്ശേരിയിലെ 24ാം നമ്പര്‍ ബൂത്തിലെ 315ാം നമ്പര്‍ വോട്ടറാണ്.

പിലാത്തറ യു.പി യിലെ 19ാം നമ്പര്‍ ബൂത്ത് കേന്ദ്രീകരിച്ചാണ് സുമയ്യ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത്. പിലാത്തറയില്‍ മുമ്പ് താമസക്കാരിയുമായിരുന്നു. ഈ ബൂത്തിലെ 301ാം നമ്പര്‍ വോട്ടറായ സി. ശാന്ത ആവശ്യപ്പെട്ടതനുസരിച്ച് ഓപണ്‍ വോട്ട് ചെയ്യുകയായിരുന്നു.

കല്യാശ്ശേരിയിലെ 19ാം നമ്പര്‍ ബൂത്ത് ഏജൻറാണ് മൂലക്കാരന്‍ കൃഷ്ണൻ. ബൂത്തിലെ 189ാം നമ്പര്‍ വോട്ടറായ കൃഷ്ണ​​െൻറ ആവശ്യത്തെ തുടര്‍ന്ന് മൂലക്കാരന്‍ കൃഷ്ണന്‍ ഓപണ്‍വോട്ട് ചെയ്​തു. 19ാം നമ്പര്‍ ബൂത്തിലെ 994ാം നമ്പര്‍ വോട്ടറായ ശാരീരിക അവശതയുള്ള ഡോ. കാര്‍ത്തികേയനെ വാഹനത്തില്‍ ഓപണ്‍വോട്ട് ചെയ്യുന്നതിനായി കെ.സി. രഘുനാഥ് കൊണ്ടുവന്നു. വോട്ടറെ വാഹനത്തില്‍നിന്ന് ഇറക്കുന്നതിലുള്ള പ്രയാസം പ്രിസൈഡിങ്​ ഓഫിസറെ അറിയിക്കുന്നതിനാണ് ബൂത്തി​​െൻറ കതകിന് സമീപം കെ.സി. രഘുനാഥ് പോയതെന്നും ജയരാജൻ പറഞ്ഞു.

Tags:    
News Summary - MV Jayarajan react to Fake Vote -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.