കാർ അപകടത്തിൽ പരിക്കേറ്റ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
Posted On
date_range Updated On
date_range എം.വി. ജയരാജന് കാറപകടത്തിൽ പരിക്ക്
കണ്ണൂർ: സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് വാഹനാപകടത്തിൽ പരിക്ക്. കാൽമുട്ടിനു പരിക്കേറ്റ ജയരാജൻ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് മമ്പറത്തിനടുത്ത പവർലുംമെട്ടയിൽ വച്ചായിരുന്നു അപകടം. ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട കാറിലെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കൂത്തുപറമ്പ് ഭാഗത്തു നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു ജയരാജൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പിണറായി പൊലീസ് സ്ഥലത്തെത്തി അന്വഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.