Posted On
date_range Updated On
date_range എം.വി ഗോവിന്ദന്‍റെ വാഹനം അപകടത്തിൽ പെട്ടു
തിരുവല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വാഹനം അപകടത്തിൽ പെട്ടു. തിരുവനന്തപുരം തിരുവല്ലം പാലത്തിലായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
കോവളത്ത് നടക്കുന്ന സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവെയായിരുന്നു എം.വി ഗോവിന്ദന്‍. എതിരെ വന്ന വാഹനം നിയന്ത്രണംവിട്ട് എം.വി ഗോവിന്ദന്‍റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
പെട്ടെന്ന് സഡൺ ബ്രേക്കിട്ട കാറിന് പിന്നിൽ ഓട്ടോ ഇടിക്കുകയും കാര്‍ മുന്നോട്ടു നീങ്ങി എം.വി ഗോവിന്ദന്‍റെ കാറിലേക്ക് ഇടിക്കുകയായിരുന്നു. കാറിന്‍റെ മുൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.