Posted On
date_range Updated On
date_range സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്പോൾ വസ്‌തുത അന്വേഷിച്ച് പറയേണ്ട ഉത്തരവാദിത്തമുണ്ട്. സ്വപ്‌നയുടെ നിലപാട് ശരിയല്ല. ട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദൻ സ്വപ്‌നയ്‌ക്കെതിരെ വക്കീൽ നോട്ടീസയച്ചത്. ഇതിന്റെ 10 ശതമാനം തുക കെട്ടിവെച്ച് കേസിന് പോകുമോ എന്നറിയാൻ കാത്തിരിക്കുന്നു എന്ന സ്വപ്നയുടെ പ്രസ്‌താവന ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മാഷിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.