സി.പി.എമ്മിന്റെ നയ നിലപാടുകൾ നടപ്പാക്കുന്ന സർക്കാറല്ല കേരളത്തിലേതെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സി.പി.എമ്മിന്റെ നയ നിലപാടുകൾ പൂർണമായി നടപ്പാക്കുന്ന സർക്കാറല്ല കേരളത്തിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

സി.പി.എം, സി.പി.ഐ എന്നീ ഇടതുപക്ഷ പാർട്ടികളുടെ നയ നിലപാടുകൾ പൂർണാർഥത്തിൽ സർക്കാറിന് നടപ്പാക്കാൻ കഴിയില്ല. കേന്ദ്രത്തിന്റെ ഭാഗമായേ കേരളത്തിനു നിൽക്കാൻ കഴിയൂ. അതാണ് ഫെഡറൽ സംവിധാനം. സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിഞ്ഞു തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കാതെ മാറി നിൽക്കാൻ കേരളത്തിനു കഴിയില്ല. കേരളത്തിൽനിന്ന് ജനങ്ങൾക്കനുകൂലമായി വിദ്യാഭ്യാസ നയങ്ങൾ മാറ്റിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. അത് എത്രത്തോളം അനുകൂലമാക്കാൻ കഴിയുമോ എന്നതാണ് വിഷയം. ഭരണകൂടം വർഗപരമായി നമ്മുടെ എതിരാളികളാണ്. കേന്ദ്ര സർക്കാറിന്റെ ഭാഗമായി മാത്രമേ നമുക്കു മുന്നോട്ടു പോകാൻ കഴിയൂ.

അമിതാധികാര വാഴ്ച ഉൾപ്പെടെ ഉള്ള കാര്യങ്ങളാണ് നടക്കുന്നത്.  കേന്ദ്രത്തിന്റെ വിദ്യഭ്യാസ നയങ്ങൾ പൂർണമായി തള്ളാൻ കേരളത്തിനാവില്ലെന്നും അദ്ദേഹം പറഞ്ഞു . കേന്ദ്ര നയത്തിന്റെ ഭാഗമായേ സംസ്ഥാനത്തിന് മുന്നോട്ടു പോകാൻ കഴിയൂവെന്നും ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - MV Govindan said that the government in Kerala is not fully implementing the policies and positions of the CPM.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.