കണ്ണൂരിൽ പൊതുവെ പിള്ളയില്ലെന്ന് എം.വി. ഗോവിന്ദൻ, പാളിപ്പോയ തിരക്കഥ, സ്വപ്നക്കെതിരെ നിയമനടപടി സ്വീകരിക്കും

സ്വപ്ന സുരേഷിന്റെ ആരോപണത്തെ തളളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്തരം പേരിൽ തന്നെ തിരക്കഥ തയ്യാറാക്കുമ്പോൾ പറ്റുന്നയാളെ വെക്കണം. അല്ലാതെ വന്നാൽ മിനുട്ടുകൾ കൊണ്ട് തന്നെ പൊട്ടും. അതാണിപ്പോൾ കാണുന്നത്. സി.പി.എമ്മിന്റെ ജാഥയുടെ ജനപങ്കാളിത്തവും വിജയവും ചിലരെ വെറളിപിടിച്ചിരിക്കയാണ്. അതാണ് പുതിയ തിരക്കഥക്ക് ഇടയാക്കിയാത്. ഈ വിജേഷ് പിള്ളയെ എനിക്കറിയില്ല. കണ്ണൂർ ജില്ലയിൽ പൊതുവെ പിള്ളമാരില്ല. ഇയാളുടെ പേര് തന്നെ ചിത്ര പത്രക്കാരാണ് തിരുത്തി നൽകുന്നത്. ഇതൊക്കൊ ജനം നല്ല പോലെ മനസിലാക്കുന്നുണ്ട്. പിന്നെ, കെ. സുധാകരനും സുരേന്ദ്രനും ചോദിക്കുന്നത് കേസ് കൊടുക്കുമോയെന്നാണ്. എന്താ സംശയം. കേസ് കൊടുക്കാൻ ആയിരം പ്രാവശ്യം നട്ടെല്ലുണ്ട്, ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും എന്തൊക്കൊ​യോ പുറത്ത് വരാനുണ്ടെന്നാണ് പറയുന്നത്. ഒന്നും വരാനില്ല. പുകമറ സൃഷ്ടിക്കുകമാത്രമാണിപ്പോൾ ചെയ്യുന്നതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇവരെയൊന്നും ആർക്കും പേടിയില്ല. ഇവരുടെയൊന്നും ശീട്ട് സർക്കാരിനും വേണ്ട, മുഖ്യമന്ത്രിക്കും വേണ്ട, കുടുംബത്തിനും വേണ്ട. എനിക്കും വേണ്ട. എന്തോ വലുത് പുറത്തു വരാനുണ്ട് എന്നാണല്ലോ. ഒന്നും വരാനില്ല എല്ലാം വന്നു കഴിഞ്ഞുവെന്നും ഗോവിന്ദൻ പറഞ്ഞു. 

ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് ഉന്നയിച്ചത്. മു​ഖ്യമന്ത്രിക്കും കുടുംബത്തിനുമെതി​രായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരൻ സമീപിച്ചെന്ന ആരോപണത്തിന് പിന്നാലെ കൂടിക്കാഴ്ചയുടെയും വാട്സ്ആപ്പ് ചാറ്റിന്റെയും ദൃശ്യങ്ങൾ സ്വപ്ന പുറത്തുവിട്ടിരുന്നു. സ്വപ്നയുടെ ആരോപണങ്ങളിൽ ആദ്യമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾ​​പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആരോപണങ്ങൾ പാടെ തള്ളി എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. 

Tags:    
News Summary - M.V. Govindan press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.