സുൽത്താൻ ബത്തേരി: കോൺഗ്രസ് നേതാക്കളുടെ പേരുള്ള കത്തുകൾ എഴുതിവെച്ച് ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദർശിച്ചു. രണ്ടുകോടി 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടെന്നാണ് വീട്ടുകാരിൽനിന്ന് അറിയാൻ കഴിഞ്ഞതെന്നും ഈ ബാധ്യത കെ.പി.സി.സി ഏറ്റെടുത്തില്ലെങ്കിൽ സി.പി.എം ഏറ്റെടുക്കുമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ജനത്തെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും ഗോവിന്ദൻ പറഞ്ഞു.
സംഭവത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണസംഘം നൽകുന്ന റിപ്പോർട്ടിന് അനുസരിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. സി.പി.എം നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി സൊസൈറ്റി ഇടപാടിൽ 200 മുതല്‍ 400 കോടി രൂപയാണ് സി.പി.എം നേതാക്കള്‍ തട്ടിയത്. ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്ന ഇവരുടെ വീടുകളില്‍ പോയി 400 കോടിയുടെ ബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് എം.വി. ഗോവിന്ദന് ആദ്യം ചെയ്യേണ്ടതെന്നും സതീശൻ തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.