Posted On
date_range Updated On
date_range ഇന്ത്യയെ ഫാഷിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസ് -എം.വി ഗോവിന്ദൻ
കൊച്ചി: ഇന്ത്യയെ ഫാഷിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസ് ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അടിയന്തരാവസ്ഥ ഇതിന്‍റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ തകർക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന അഹന്തയുമായി പോയാൽ ലോക്സഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടും. മത സൗഹാർദ്ദവും ജനകീയ ഐക്യവും എങ്ങനെ തകർക്കാമെന്നതിന്‍റെ ഗവേഷണമാണ് ഫാസിസ്റ്റുകൾ നടത്തുന്നത്.
സംസ്ഥാനത്തെ മാധ്യമ ശൃംഖലയാകെ സി.പി.എമ്മിന് എതിരാണ്. എ.ഐ കാമറകളെ സംബന്ധിച്ച് നടത്തുന്ന വിമർശനങ്ങളല്ല അസംബന്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.