പ്രതീകാത്മക ചി​ത്രം

മുട്ടില്‍ മരംമുറി: ഒരു അനുമതിപത്രത്തിലും ഒപ്പിട്ടിട്ടില്ലെന്ന് കർഷകർ

ക​ല്‍പ​റ്റ:: മുട്ടിൽ മരംമുറിക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി ആദിവാസി കർഷകർ രംഗത്ത്. ഞങ്ങൾ ഒരു അനുമതി പത്രത്തിലും ഒപ്പിട്ടില്ലെന്നും മരംമുറിക്കാന്‍ വില്ലേജ് ഓഫീസറുടെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് റോജി ഞങ്ങളെ സമീപിച്ചതെന്നും വാഴവറ്റ കോളനിയിലെ ആദിവാസി കർഷകർ പറഞ്ഞു.

'കോളനിയില്‍നിന്ന് വേറെയും മരങ്ങള്‍ മുറിക്കുന്നുണ്ട്. നിങ്ങളുടെ മരം കൊടുക്കുന്നുണ്ടോ. വില്ലേജ് ഓഫീസില്‍നിന്ന് അനുമതി കിട്ടിയതാണ്' -എന്ന് പറഞ്ഞാണ് റോജി സമീപിച്ചതെന്ന് വാഴവറ്റ സ്വദേശിയായ കർഷകൻ ചന്തു പറഞ്ഞു. 15 അടിയിലധികം നീളമുള്ള മരമാണ് തന്റെയും സഹോദരിയുടെയും വീട്ടില്‍നിന്ന് മുറിച്ചതെന്നും കടലാസൊന്നും നിങ്ങള്‍ ശരിയാക്കേണ്ട. ഞങ്ങള്‍ നോക്കാമെന്നും പറഞ്ഞാണ് മരംമുറിച്ചതെന്ന് മറ്റൊരു കർഷകനായ ബാലന്‍ പറയുന്നു.

അതേസമയം, മരം മുറി കേസിൽ ഭൂ ഉടമകളുടെ പേരിൽ നൽകിയിട്ടുള്ള ഏഴ് അപേക്ഷകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയാറാക്കിയത്. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായത്. കൈയക്ഷര പരിശോധനയിലാണ് അപേക്ഷകൾ എഴുതി തയാറാക്കി ഒപ്പിട്ട് നൽകിയത് പ്രതിയായ റോജി അഗസ്ത്യനാണെന്ന് കണ്ടെത്തിയത്. പ്രതികളുടേത് ഉൾപ്പെട്ട 65 ഉടമകളിൽ നിന്നാണ് മരം മുറിച്ച് കടത്തിയത്. മുട്ടിൽ വില്ലേജ് ഓഫീസിൽ നിന്നും വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു.

300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് സർക്കാർ ഉത്തരവിന്റെ മറവിൽ മുറിച്ചു മാറ്റിയതെന്ന് വനഗവേഷണ കേന്ദ്രം നടത്തിയ ഡി.എൻ.എ പരിശോധനയിൽ വ്യക്തമായിരുന്നു. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും വളർന്നുവന്നതുമായ മരങ്ങള്‍ ഭൂ ഉടമകള്‍ക്ക് മുറിച്ച് മാറ്റാൻ   2020 ഒ​ക്ടോ​ബ​ര്‍ 24ലെ ​സ​ര്‍ക്കാ​ര്‍ ഇറക്കിയ ഉ​ത്ത​ര​വി​ന്റെ മ​റ​വി​ലാ​യി​രു​ന്നു മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യ​ത്.

ആദിവാസി ഭൂമിയിൽ നിന്നുപോലും അഗസ്റ്റിൻ സഹോദരങ്ങള്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും വനംവകുപ്പ് പിടികൂടിയ മരങ്ങളിൽ 300 വർഷത്തിന് മുകളിലുള്ള മരങ്ങൾ 12 എണ്ണവും 400 ന് മുകളിലുള്ളവ ഒൻപതെണ്ണവുമായിരുന്നു. മൂന്ന് എണ്ണത്തിൻറെ പഴക്കം 500 വർഷത്തിലധികമായിരുന്നുവെന്നും ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തി. ഡി.എൻ.എ ഫലം കിട്ടിയെങ്കിലും റവന്യൂവകുപ്പിന്റെ മെല്ലെപ്പോക്ക് കേസിന് വെല്ലുവിളിയാകുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്.

Tags:    
News Summary - Muttil tree felling case: Farmers said no permission was signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.