ഹൈടെക് മോഷണ കേസ്: ബണ്ടി ചോറിന് 10 വർഷം തടവ്


തിരുവനന്തപുരം: ഹൈടെക് മോഷ്​ടാവ്​ ദേവീന്ദർ സിങ് എന്ന ബണ്ടി ചോറിന് പത്ത് വർഷം കഠിന തടവും, 20,000 രൂപ പിഴയും. വിദേശമലയാളി വേണുഗോപാലൻ നായരുടെ മുട്ടട മരപ്പാലത്തെ അതീവ സുരക്ഷയുള്ള വീട്ടിൽ മോഷണം നടത്തിയ കേസിലാണ്​ തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്​ജി പി.കൃഷ്ണ കുമാർ ശിക്ഷ വിധിച്ചത്. മോഷണം, മോഷണമുതൽ കൈയ്യവശം സൂക്ഷിക്കൽ, ഭവനഭേദനം  എന്നീ വകുപ്പുകളിലാണ് ശിക്ഷ. 2013 ജനുവരി 21ന്​ വീട്ടിൽ മോഷണം നടത്തി കാറുമായി മുങ്ങിയ ബണ്ടിചോറി​െന അതിസാഹസികമായി പിന്തുടർന്ന്​ പിടികൂടുകയായിരുന്നു.

നേരത്തെ ശിക്ഷിക്കപ്പെട്ട ആളായതിനാൽ ശിക്ഷ ഉയർത്താനുള്ള പുതിയ വകുപ്പ് ഉൾപ്പെടുത്തി പുതിയ കുറ്റപത്രം ഇന്നലെ കോടതിയിൽ വായിച്ചു. ഇതിൽ  മുൻകാല ശിക്ഷാ വിവരങ്ങളും ഉൾപ്പെടുത്തി. സമാനമായ കേസുകളിൽ ശിക്ഷ ലഭിച്ചിരുന്നുവെന്ന്​ ബണ്ടി​േചാർ കുറ്റസമതവും നടത്തി. ഹിന്ദി ഭാഷ സംസാരിക്കുന്ന ബണ്ടിയെ​ കോടതി നിർദേശ പ്രകാരം ഹാജരായ ദ്വിഭാഷിയാണ്​ പുതിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്​.

ബണ്ടിയെ സ്​ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ച് ജീവപര്യന്തം ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചില്ല. കൊടും കുറ്റവാളികൾക്ക് പോലും ഇന്ത്യയിലെ ഏതു കോടതിയും ഒരവസരം നൽകുമെന്നും ഇത് ത​​​െൻറ പ്രതിക്കും നൽകണമെന്നും, ഒന്നും മോഷ്ടിച്ചിട്ടില്ലന്നും ബണ്ടി ചോറി​​​െൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹൈടെക് സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളും തകർത്താണ് ബണ്ടി തലസ്ഥാനത്ത് മോഷണം നടത്തിയത്.

റിമോട്ട് കൺട്രോൾഗേറ്റ്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സ് ,നിരീക്ഷണ ക്യാമറകൾ എന്നിവയുടെ വൻ സുരക്ഷാ കവചം തീർത്തിരുന്ന വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള കാറും ലാപ്പ്​ടോപ്പുകൾ, മൊബൈൽ ഫോണുകളും കവർന്നാണ്​ ബണ്ടി കടന്നത്​. ഏറെ സാഹസികമായാണ്​ ബണ്ടിയെ പൊലീസ്​ പിടികൂടിയത്​. 1993 ആണ് ബണ്ടി ചോറിനെ ആദ്യമായി മോഷണ കേസിൽ പിടികൂടുന്നത്. 13 വർഷത്തെ ജയിൽവാസം ലഭിച്ചിരുന്നു. 2008 ൽ പുറത്തിറങ്ങിയ ബണ്ടി പിന്നെ ഡൽഹിയിൽ ഡിറ്റക്ടീവ് ഏജൻസിയിൽ ജോലി നോക്കി.

ടി വി അവതാരകനായും ബണ്ടി വിലസിയിരുന്നു. ബണ്ടിയുടെ കഥയെ ആസ്പദാക്കി ബോളിവുഡിൽ സിനിമയും ഇറങ്ങിയിരുന്നു. താര തിളക്കത്തിൽ നിൽക്കുമ്പോഴാണ് ബണ്ടി കേരളത്തിൽ മോഷണത്തിനായി എത്തി പിടിയിലായത്​. അറസ്​റ്റിന്​ ശേഷം ഇതുവരെ ഇയാൾക്ക്​ ജാമ്യം കിട്ടിയിരുന്നില്ല. നന്തൻകോട് സ്വദേശി വിമൽ കുമാറി​​​െൻറ കാർ മോഷണം നടത്തിയെന്ന കേസിൽ ബണ്ടിയെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

2016 ഡിസംബർ 16നാണ് വിചാരണ ആരംഭിച്ചത്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 39 സാക്ഷികളെയും,89 തൊണ്ടി വകകളും, 69 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പള്ളിച്ചൽ എസ്.കെ.പ്രമോദ്, അഡ്വ. റെക്സ്.ഡി.ജി എന്നിവർ ഹാജരായി.

Tags:    
News Summary - muttada hitech theft case criminal bandi chor sentenced in 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.