നാട്ടിലേക്ക് പോകുന്നവർ ഇരുസംസ്ഥാനങ്ങളുടെയും അനുമതി വാങ്ങണം

ബംഗളൂരു: ബംഗളൂരുവിൽനിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നും നാട്ടിലേക്ക് മടങ്ങുന്നവരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതിനുശേഷമുള്ള ജനങ്ങളുടെ സംശയങ്ങളിൽ വ്യക്തത വരുത്തി അധികൃതർ. കേരളത്തിലേക്ക് മടങ്ങിവരുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങളാണ് വിശദമായി അധികൃതർ പുറത്തിറക്കിയത്. 

യാത്ര പുറപ്പെടുന്ന സംസ്ഥാനത്തി​െൻറയും എത്തിച്ചേരുന്ന സംസ്ഥാനത്തി​െൻറയും അനുമതി ഉണ്ടെങ്കിൽ മാത്രമെ പോകാനാകു എന്നതാണ് പ്രധാന വസ്തുത. കർണാടകയിൽനിന്നും കേരളത്തിലേക്ക് പോകേണ്ടവർക്ക് നോർക്ക വഴിയും കോവിഡ്^19 ജാഗ്രത വെബ്സൈറ്റ് വഴിയും രജിസ്​റ്റർ ചെയ്ത് അനുമതി വാങ്ങിയാലും േകരള അതിർത്തി വരെയെത്താൻ കർണാടകയുടെ പാസ് കൂടി എടുക്കണം. 

സേവാസിന്ധു എന്ന കർണാടകയുടെ വെബ്സൈറ്റ് വഴിയും നേരിട്ടും പാസിനായി അപേക്ഷിക്കാം. അടിയന്തര ആവശ്യമുള്ളവരുടെ അപേക്ഷയായിരിക്കും ആദ്യം പരിഗണിക്കുക. സ്വകാര്യ വാഹനങ്ങൾ ഉള്ളവർക്കും പാസ് നൽകും. ബസുകളിൽ എത്തിക്കുന്നത് സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളുടെയും തീരുമാനം വരുന്നതുവരെ കാത്തുനിൽക്കേണ്ടിവരും.


മാതൃസംസ്ഥാനത്തേക്ക് മടങ്ങിവരുന്നവർ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ:

1.കേരളത്തിലേക്ക് യാത്ര ചെയ്യാൻ  ഉദ്ദേശിക്കുന്ന വ്യക്തി / വ്യക്തികൾ ആദ്യം നോർക്കയിൽ രജിസ്​റ്റർ ചെയ്യണം. www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്​റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ ലഭിക്കുന്ന  ഐ.ഡി നമ്പർ സൂക്ഷിച്ചുവെക്കണം. തുടർ നടപടികൾക്ക് ഈ നമ്പർ ആവശ്യമാണ്.

2. മടങ്ങിവരാൻ ഉദ്ദേശിക്കുന്ന കേരളത്തിലെ അതാത് ജില്ലയുടെ കലക്ടറിൽനിന്നും യാത്രാ അനുമതി വാങ്ങണം. അതിനായി യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ നോർക്ക രജിസ്ട്രേഷൻ ഐ.ഡി ഉപയോഗിച്ച് കോവിഡ് ^19 ജാഗ്രത വെബ്സൈറ്റിൽ രജിസ്​റ്റർ ചെയ്യണം. (www.covid19jagratha.kerala.nic.in) ഓരോ ദിവസവും കേരളത്തിലേക്ക് മടങ്ങിവരാൻ അനുമതി നൽകിയിട്ടുള്ള യാത്രാക്കാരുടെ എണ്ണവും തിരക്കും മനസിലാക്കി എൻട്രി ചെക്ക് പോസ്​റ്റ് ഓരോ യാത്രക്കാരും തെരഞ്ഞെടുക്കണം. നോർക്കാ വെബ്സൈറ്റിൽ രജിസ്​റ്റ ചെയ്യാത്തവർക്കും covid19jagratha.kerala.nic.in വഴി പുതുതായി രജിസ്​റ്റർ ചെയ്യാം.

3. കേരളത്തിലെ ജില്ല കലക്ടർ ഓഫിസിൽ നിന്നും പാസ് ലഭിച്ച ശേഷം, കർണാടകയിൽ നിന്നും കേരള അതിർത്തിവരെ യാത്ര ചെയ്യാനുള്ള പാസിന് അപേക്ഷിക്കണം. കർണാടകയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കർണാടക സർക്കാരി​െൻറ സേവാ സിന്ധു വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. ഈ പാസ്കൂടി നേടാൻ ഓരോ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ കർണാടക ഒറ്റതവണത്തേക്കുള്ള യാത്രാ പാസ് മാത്രമാണ് അനുവദിക്കുന്നത് (ഇവിടെനിന്നും മടങ്ങിയാൽ കോവിഡ്^19 പ്രതിസന്ധി കഴിയാതെ തിരിച്ചുവരാനാകണമെന്നില്ല). 
വെബ്സൈറ്റ് ലിങ്ക്: https://sevasindhu.karnataka.gov.in/Sevasindhu/English ഈ പാസ് ഉപയോഗിച്ച് കർണാടകയിൽനിന്നും േകരള അതിർത്തിവരെ യാത്ര ചെയ്യാം. ബാംഗ്ലൂർ വൺ സ​െൻറർ, ബി.ബി.എം.പി വാർഡ് ഒാഫീസ്, ജില്ല കലക്ടർമാർ നിശ്ചയിക്കുന്ന ഒാഫീസുകൾ എന്നിവിടങ്ങളിൾ നേരിട്ടും അപേക്ഷ നൽകാം. മേൽപറഞ്ഞ യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ, കർണാടകയിൽ നിന്നും യാത്ര തുടങ്ങാൻ പാടുള്ളു.

4. കേരള സർക്കാർ നിർദേശിച്ചിട്ടുള്ള അതിർത്തി ചെക്പോസ്​റ്റുകളിൽക്കൂടി മാത്രമായിരിക്കും പ്രവേശനം. അതിർത്തിയിൽ ആരോഗ്യ പരിശോധന നടത്തും. ചെക്ക് പോസ്​റ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും അതിർത്തികളിലൂടെ കടത്തിവിടുകയുള്ള. ‘കോവിഡ്-19 ജാഗ്രത'വെബ്സൈറ്റിൽ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തിൽ യാത്രാ തീയതിയും എൻട്രി ചെക്ക് പോസ്​റ്റും ഓരോ യാത്രാക്കാർക്കും തെരഞ്ഞെടുക്കാം.

5. വിവരങ്ങൾ പരിശോധിച്ചശേഷം യാത്രാനുമതിയുമായി ബന്ധപ്പെട്ട വിവരം മൊൈബലിലും ഇമെയിലിലും ലഭിക്കും. ഇത് ലഭിച്ചശേഷം മാത്രമെ യാത്ര ആരംഭിക്കാൻ പാടുള്ളു

6. ഒരു വാഹനത്തിൽ ഒരു ഗ്രൂപ്പായി കുടുംബമായി യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ വ്യക്തിഗത രജിസ്​റ്റർ നമ്പർ ഉപയോഗിച്ച് ഗ്രൂപ്പ് രൂപവത്കരിക്കാം. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികൾ ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ല അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകൾ രൂപവത്കരിക്കേണ്ടതും, ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്പർ നൽകേണ്ടതുമാണ്.

7. ചെക്ക്പോസ്​റ്റുകളിലെ എൻഫോഴ്സ്മ​െൻറ് സ്ക്വാഡുകളുടെ പരിശോധനക്കായി പ്രസ്തുത യാത്ര പെർമിറ്റ്‌ കൈയിൽ കരുതേണ്ടതാണ്.

8. സാമൂഹിക അകലം പാലിക്കുന്നതിനായി അഞ്ച് സീറ്റർ വാഹനത്തിൽ നാലും, ഏഴ് സീറ്റർ വാഹനത്തിൽ അഞ്ചും വാനിൽ 10ഉം ബസിൽ 25ഉം ആളുകൾ മാത്രമേ യാത്ര ചെയ്യാവു. യാത്രാ വേളയിൽ ശാരീരിക അകലം പാലിക്കേണ്ടതും, മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണ്.

9.അതിർത്തി ചെക്ക് പോസ്​റ്റ് വരെ മാത്രം വാടക വാഹനത്തിൽ വരുകയും അതിനുശേഷം മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികൾ അതത് സ്ഥലങ്ങളിൽ നിന്നും വാഹനങ്ങൾ ക്രമീകരിക്കണം.
യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നതിനായിവരുന്ന വാഹനത്തിൽ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രസ്തുത ഡ്രൈവറും യാത്രയ്ക്കുശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. യാത്രക്കാരെ കൂട്ടുന്നതിനായി അതിർത്ത ചെക്ക് പോസ്​റ്റിലേക്ക് പോകണ്ട വാഹനത്തി​െൻറ ഡ്രൈവർ കോവിഡ് ജാഗ്രതാ വെബ്സൈറ്റിലൂടെ അതത് കലക്ടർമാരിൽ നിന്നും എമർജൻസി പാസ് വാങ്ങേണ്ടതാണ്.

10. അതിർത്തി ചെക്ക് പോസ്​റ്റുകളിലെ മെഡിക്കൽ പരിശോധനയിൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വീട്ടിലേക്ക് പോകാം. ഇവർ ഹോം ക്വാറൻറൈനിൽ നിർബന്ധമായും പ്രവേശിക്കേണം. രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ കോവിഡ് കെയർ സ​െൻറർ/ഹോസ്പിറ്റലിലേക്ക് മാറ്റും.

11.മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയിട്ടുള്ള കുട്ടികൾ/ഭാര്യ/ഭർത്താവ്/മാതാപിതാക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരുവാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് ജില്ല കലക്ടർ പുറത്തുപോകുവാനും തിരിച്ച് വരുവാനുമുള്ള പാസ് നൽകും. പ്രസ്തുത പാസിൽ യാത്ര ചെയ്യുന്ന ആളുടെ പേര്, കൊണ്ടുവരുവാനുദ്ദേശിക്കുന്ന ബന്ധുവി​െൻറ പേര് എന്നിവ ഉണ്ടാകണം. ഇത്തരം യാത്രകൾ നടത്തുന്നവർ ക്വാറൻറൈൻ സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പാലിക്കണം. ഏത് സംസ്ഥാനത്തിലേക്കാണോ പോകേണ്ടത് ആ സംസ്ഥാനത്തി​െൻറ അനുമതി ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യുവാൻ കഴിയുകയുള്ളു.

12. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യാത്രാക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങൾക്കുള്ള തിരിച്ചുള്ള പാസ് കേരളത്തിലെ അതത് ജില്ല കലക്ടർമാർ നൽകും.

13. കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് ^19 ജാഗ്രതാ മൊബൈൽ ആപ്പ് അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യണം.

14. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ, നോർക്ക ബംഗളൂരു ഓഫീസുമായോ (080-25585090) ഗവ. സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (0471 2781100/2781101) നിർദ്ദിഷ്​​ട അതിർത്തി ചെക്ക്പോസ്​റ്റ് മായോ ബന്ധപ്പെടേണ്ടതാണെന്ന് കോവിഡ്^19 ഹെൽപ് െഡസ്കും (മലയാളം മിഷൻ) നോർക്ക റൂട്ട്സ് ബംഗളൂരു ഒാഫീസും അറിയിച്ചു.

Tags:    
News Summary - Must Obtain Permission from Both States -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.